ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാകുന്നു, വധു സമാജ്‍വാദി പാർട്ടി എംപി പ്രിയ സരോജ്

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വൈവാഹിക ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. സമാജ്‍വാദി പാർട്ടിയിൽ നിന്നുള്ള പാർലമെന്റ് അം​ഗമായ പ്രിയ സരോജാണ് വധുവാകുക. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാ​ഗമാണ് റിങ്കു സിംഗ്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായത് മുതലാണ് റിങ്കു ശ്രദ്ധിക്കപ്പെടുന്നത്.

ഉത്തർപ്രദേശിലെ മച്ച്‌ലിഷഹർ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് സമാജ്‌വാദി പാർട്ടിയുടെ പാർലമെന്റ് അംഗമായി പ്രിയ സരോജ് തിരഞ്ഞെടുക്കപ്പെടുന്നത്.വെറും 25 വയസ് മാത്രമുള്ളപ്പോഴാണ് പ്രിയ 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി ബിപി സരോജിനെയാണ് പ്രിയ പരാജയപ്പെടുത്തിയത്.

വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അം​ഗമാണെങ്കിലും പ്രിയ സരോജിന് ഒരു ജഡ്ജിയാകാനായിരുന്നു താൽപര്യം. നേരത്തെ സുപ്രീം കോടതിയിൽ വക്കീലായും പ്രിയ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പിതാവ് തുഫാനി സരോജിന് വേണ്ടി പ്രചാരണം നടത്തിയ പ്രിയ ക്രമേണ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയായിരുന്നു. മുമ്പ് 1999, 2004, 2009 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മച്ച്‌ലിഷഹർ മണ്ഡലത്തിൽ നിന്നുള്ള എം പിയായിരുന്നു തുഫാനി സരോജ്. 2014ൽ വീണ്ടും മത്സരിച്ചെങ്കിലും നരേന്ദ്ര മോദി തരം​ഗത്തിൽ തുഫാനി പരാജയപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ