INDIAN CRICKET: വിരാട് ഇല്ലെങ്കിൽ നിങ്ങൾക്ക് ആ കാഴ്ച്ച ഇന്ന് കാണാൻ പറ്റില്ലായിരുന്നു, അവൻ എത്തിയ ശേഷം....; സഹതാരത്തെ വാഴ്ത്തി ചേതേശ്വർ പൂജാര

ഇന്ത്യൻ ടെസ്റ്റ് ടീമിന് ഫിറ്റ്‌നസ് കേന്ദ്രീകൃത മനോഭാവം വിരാട് കോഹ്‌ലി എങ്ങനെ പരിചയപ്പെടുത്തി എന്നും, അത് ഫോർമാറ്റിൽ തങ്ങളുടടെ സമീപനത്തെ എങ്ങനെ മാറ്റിമറിച്ചു എന്നും ചേതേശ്വർ പൂജാര പറഞ്ഞിരിക്കുകയാണ്. കോഹ്‌ലിയുടെ അപ്രതീക്ഷിത ടെസ്റ്റ് വിരമിക്കലിനുശേഷം, 2015 ൽ ക്യാപ്റ്റനായി നിയമിതനായ ശേഷം അദ്ദേഹം ആരംഭിച്ച ഫിറ്റ്നസ് കേന്ദ്രീകൃത പരിവർത്തനത്തെക്കുറിച്ച് പൂജാര പറഞ്ഞു.

പൂജാര ഇങ്ങനെ പറഞ്ഞു, “2015 ൽ വിരാട് ക്യാപ്റ്റനായി ചുമതലയേറ്റപ്പോൾ, ഇന്ത്യൻ ടീമിനുള്ളിൽ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു സംസ്കാരം അദ്ദേഹം അവതരിപ്പിച്ചു. മറ്റ് ടീമുകൾ ഇതിനകം തന്നെ ഫിറ്റ്നസിന് മുൻഗണന നൽകിയിരുന്നപ്പോൾ, ഇന്ത്യൻ ടീം മെച്ചപ്പെടേണ്ടതുണ്ടായിരുന്നു, ആ സമയത്താണ് മാറ്റം സംഭവിച്ചത്.”

കോഹ്‌ലി ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോൾ, ഫിറ്റ്നസ് ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഫിറ്റ്നസിൽ കോഹ്‌ലി നൽകിയ പ്രാധാന്യം ടീമിനെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ച് പൂജാര സംസാരിച്ചു. വാക്കുകൾ ഇങ്ങനെ:

“ഇന്ന് ഇന്ത്യൻ ടീം സെക്ഷനിൽ അഭിവാജ്യ ഘടകമായ യോ- യോ ടെസ്റ്റ് കോഹ്‌ലി നിദേശിച്ചതിന് ശേഷമാണ് വന്നത്. മറ്റ് ടീമുകൾ ഫിറ്റ്‌നസിന്റെ പ്രാധാന്യം ഇതിനകം മനസ്സിലാക്കിയിരുന്നുവെങ്കിലും, ഇന്ത്യ അതിന് കൂടുതൽ മുൻഗണന നൽകണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരുടെ വളർച്ചയിൽ ഈ പ്രവണത പ്രതിഫലിച്ചു, പ്രത്യേകിച്ച് വിദേശ സാഹചര്യങ്ങളിൽ എതിരാളികൾക്ക് കൂടുതൽ സമ്മർദ്ദം നിലനിർത്താൻ അവർക്ക് കഴിഞ്ഞു.”

“ഒരു ടെസ്റ്റ് മത്സരത്തിൽ 20 വിക്കറ്റുകൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ചിലപ്പോൾ ഒരു അധിക ബാറ്റ്‌സ്മാനു പകരം ഒരു അധിക ബൗളറെ തിരഞ്ഞെടുക്കുക എന്ന കോഹ്‌ലിയുടെ തന്ത്രം ആക്രമണാത്മകവും ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു മാനസികാവസ്ഥ വളർത്തിയെടുക്കാനും സഹായിച്ചു.”

ഒരു സമയത്ത് സമനില എങ്കിൽ സമനില എന്ന ആറ്റിട്യൂട്ടിൽ കളിച്ച ഇന്ത്യക്ക് ജയിക്കാൻ സഹായകരമായ ഒരു അപ്പ്രോച്ച് കോഹ്‌ലി വളർത്തിയെടുക്കുക ആയിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്