അടുത്ത വിമാനത്തില്‍ തിരികെ എത്തണം, ടീം മാനേജര്‍ക്ക് ബി.സി.സി.ഐയുടെ അന്ത്യശാസനം

വെസ്റ്റിന്‍ഡീസ് പര്യടനത്തിലുളള ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് മാനേജരെ തിരികെ വിളിച്ച് ബിസിസിഐ. വെസ്റ്റിന്‍ഡീസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് അഡ്മിനിസ്ട്രേറ്റീവ് മാനേജറായ സുനില്‍ സുബ്രഹ്മണ്യത്തിനോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

അച്ചടക്ക നടപടിയുടെ ഭാഗമായാണ് ബിസിസിഐ തീരുമാനമെന്നാണ് സൂചന. വെസ്റ്റിന്‍ഡീസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിനാണ് സുനിലിനെതിരെ നടപടിയെടുക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ജല സംരക്ഷണം എന്ന വിഷയത്തില്‍ ഇന്ത്യന്‍ ടീമിനെ ഉള്‍പ്പെടുത്തി പരസ്യം ചിത്രീകരിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജരോട് സംസാരിക്കാനാണ് ബിസിസിഐ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്. എന്നാല്‍, ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടപ്പോള്‍ സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തരുത് എന്ന മറുപടിയാണ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ നല്‍കിയത്.

ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കാനും അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ തയ്യാറായില്ലെന്ന് ബിസിസിഐയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരാതി ഡല്‍ഹിയിലെത്തുകയും, സിഒഎ തലവന്‍ വിനോദ് റായിയുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അടുത്ത വിമാനത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അദ്ദേഹത്തോട് ഇ മെയില്‍ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെയെത്തിയാല്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് സുനില്‍ സുബ്രഹ്മണ്യത്തെ പുറത്താക്കാനുള്ള തീരുമാനം ഉടന്‍ തന്നെ ബിസിസിഐ കൈക്കൊള്ളുമെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ അംഗം വ്യക്തമാക്കി.

2017 മുതലാണ് സുബ്രഹ്മണ്യം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ലോക കപ്പോടെ കരാര്‍ അവസാനിച്ചെങ്കിലും വിന്‍ഡീസ് പര്യടനം വരെ കാലാവധി നീട്ടുകയായിരുന്നു.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്