INDIAN CRICKET: വെറൈറ്റി നിങ്ങൾക്ക് ഇഷ്ടമല്ലേ, അടിമുടി ഞെട്ടിച്ച് പൂജാരയുടെ ഓൾ ടൈം ഇന്ത്യൻ ടെസ്റ്റ് ഇലവൻ; ടീമിൽ അപ്രതീക്ഷിത പേരുകൾ

ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര അടുത്തിടെ തന്റെ എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തു. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് എം.എസ്. ധോണിയെ തിരഞ്ഞെടുക്കണോ അതോ ഋഷഭ് പന്തിനെ തിരഞ്ഞെടുക്കണോ എന്നത് തനിക്ക് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്ന് 37 കാരനായ പൂജാര സമ്മതിച്ചു. എന്തായാലും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി പൂജാര ധോണിയെ തിരഞ്ഞെടുത്തപ്പോൾ തന്റെ പേര് ഒഴിവാക്കി പകരം രാഹുൽ ദ്രാവിഡിന് ആ സ്ഥാനത്ത് ഇടം നൽകി എന്നതും ശ്രദ്ധിക്കണം.

വിക്കറ്റ് കീപ്പർ സ്ഥാനത്ത് ആശയക്കുഴപ്പം തനിക്ക് ഉണ്ടായിരുന്നു എന്ന് പൂജാര പറഞ്ഞു. ധോണിയും പന്തും മികച്ച താരങ്ങൾ ആണെങ്കിലും , ധോണിയെ തന്നെ ആണ് ആ റോളിലേക്ക് താൻ ഇഷ്ടപ്പെട്ടതെന്ന് പരാമർശിച്ചു.

“എംഎസ് ധോണിയും ഋഷഭ് പന്തും തമ്മിൽ അടുത്ത ബന്ധമുണ്ട്. എന്തായാലും ഏറെ ആലോചനകൾക്ക് ഒടുവിൽ ധോണി തന്നെ ആണ് എന്റെ ടീമിലെ കീപ്പർ. പക്ഷേ പന്ത് ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ഓരോ ദിവസവും മെച്ചപ്പെടുന്നു. പന്തിന്റെ കരിയർ അവസാനിക്കുമ്പോഴേക്കും അദ്ദേഹം മികച്ച കളിക്കാരനായി മാറിയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” സ്‌പോർട്‌സ് ടാക്കിൽ പൂജാര പറഞ്ഞു.

രാഹുൽ ദ്രാവിഡിനെ ഇഷ്ടപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹത്തോട് ചോദ്യം ഉയർന്നു. “ഓപ്പണിംഗ് ജോഡി രസകരമായ ഒരു മിശ്രിതമാണ്. സുനിൽ ഗവാസ്കർ ശാന്തനും സംയമനം പാലിക്കുന്ന ആളാണ്. അതേസമയം വീരേന്ദർ സെവാഗ് കൂടുതൽ ആക്രമണാത്മകനുമാണ്. ഇത് ടീമിന് ചലനാത്മകത കൊണ്ടുവരുന്നു. മൂന്നാം നമ്പറിനെ സംബന്ധിച്ചിടത്തോളം, അവിടെ രാഹുൽ ദ്രാവിഡ് അല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്നുള്ള സ്ഥാനങ്ങളിൽ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, വിവിഎസ് ലക്ഷ്മൺ എന്നിവരെ അദ്ദേഹം ഉൾപ്പെടുത്തി. എംഎസ് ധോണി കീപ്പിങ് ഗ്ലൗസ് അണിയുന്ന ടീമിൽ കപിൽ ദേവ്, അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ എന്നിവരെ ബോളർമാർ ആയി അദ്ദേഹം തിരഞ്ഞെടുത്തു.

പൂജാരയുടെ എക്കാലത്തെയും ഇന്ത്യൻ ടെസ്റ്റ് ഇലവൻ: വീരേന്ദർ സെവാഗ്, സുനിൽ ഗവാസ്‌കർ, വിരാട് കോലി, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ, എംഎസ് ധോണി, ജസ്പ്രീത് ബുംറ, അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, കപിൽ ദേവ്

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ