INDIAN CRICKET: ബിസിസിഐ ആ മൂന്ന് താരങ്ങളെ ചതിച്ചു, അവർക്ക്....;തുറന്നടിച്ച് അനിൽ കുംബ്ലെ

ഇംഗ്ലണ്ടിലെ കഠിനമായ പര്യടനത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (WTC) പുതിയൊരു പരമ്പര ആരംഭിക്കാനിരിക്കെ, ടീം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ് മുന്നിൽ ഉള്ളത്. ജൂൺ 20 മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഇറങ്ങുമ്പോൾ അത് ടീമിൽ ഉള്ള യുവതാരങ്ങൾക്ക് വലിയ വെല്ലുവിളി സമ്മാനിക്കും. രണ്ട് അതികായരായ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സേവനം ഇല്ലാത്തതിനാൽ തന്നെ യുവതാരങ്ങൾ അവസരത്തിനൊത്ത് ഉയരാതെ രക്ഷയില്ല. കൂടാതെ, കഴിഞ്ഞ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ 1-3 ന് പരാജയപ്പെട്ടപ്പോൾ ആ പരമ്പരക്കിടെ രവിചന്ദ്രൻ അശ്വിനും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിലെ മെഗാസ്റ്റാറുകളുടെ സമീപകാല വിരമിക്കലിനെക്കുറിച്ച് പറഞ്ഞുകൊണ്ട്, മുൻ ഇന്ത്യൻ സ്പിന്നറും പരിശീലകനുമായ അനിൽ കുംബ്ലെ ബിസിസിഐയെ പരിഹസിച്ചുകൊണ്ട് വന്നിരിക്കുകയാണ്. ഈ താരങ്ങൾക്ക് അർഹമായ വിടവാങ്ങൽ ബിസിസിഐ നൽകിയില്ല എന്ന് പറയുകയും ചെയ്‌തു.

” ആദ്യം അശ്വിൻ, ഇപ്പോൾ രോഹിത് ശർമ്മ, പിന്നെ വിരാട് കോഹ്‌ലി. അവർ മൂന്ന് പേരും കളിക്കളത്തിൽ നിന്ന് ഒരു ഉചിതമായ യാത്രയയപ്പ് അർഹിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു. ബിസിസിഐ അത് ശ്രദ്ധിക്കണം ആയിരുന്നു. ഇത് സോഷ്യൽ മീഡിയ യുഗമാണെന്ന് എനിക്കറിയാം. എന്നാൽ സ്റ്റേഡിയത്തിൽ ആളുകൾ തടിച്ചുകൂടി ആർപ്പുവിളികളിൽ കിട്ടുന്ന യാത്രയപ്പിന്റെ സുഖം വേറെ കിട്ടില്ല.” അദ്ദേഹം പറഞ്ഞു

എന്തായാലും അർഹമായ യാത്രയപ്പ് കിട്ടി ഇല്ലെങ്കിലും തങ്ങളുടെ കരിയറിൽ സ്വരം നന്നായി നിൽക്കുന്ന സമയത്ത് തന്നെ ഇവരെല്ലാം പാട്ട് നിർത്തുക ആയിരുന്നു എന്ന് പറയാം.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി