രഹാനയുടെ കാര്യത്തില്‍ എടുത്തുചാടി തീരുമാനമെടുക്കില്ല: കോഹ്ലി

മോശം ഫോമിനെ തുടര്‍ന്ന് ഏറെ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ അജിക്യ രഹാനയ്ക്ക് സ്വാന്തനവുമായി നായകന്‍ വിരാട് കോഹ്ലി. രഹാന ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകമാണെന്നാണ് കോഹ്ലി  പറയുന്നത്. അതെസമയം ഏകദിന ടീമില്‍ രഹാനയെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് പ്രതികരിക്കാന്‍ കോഹ്ലി തയ്യാറായില്ല.

“ജിങ്ക്‌സ് (രഹാന) ഞങ്ങളുടെ ടീമിലെ അവിഭാജ്യ ഘടകമാണ്. മത്സരം വായിച്ചെടുക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അസാമാന്യമാണെന്നും, സമ്മര്‍ദ്ദഘട്ടങ്ങളെ നേരിടുന്നതില്‍ അദ്ദേഹത്തിന് വലിയ മികവുണ്ട്” കോഹ്ലി പറയുന്നു.

ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം ടീമിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. ഫീല്‍ഡിംഗില്‍ സ്ലിപ്പ് ക്യാച്ചിംഗില്‍ രഹാന ഏറെ മികവ് പുലര്‍ത്തുന്നു. എനിക്ക് തോന്നുന്നു സമ്മര്‍ദ്ദഘട്ടങ്ങളിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടുന്നത്. രഹാനയുടെ കാര്യത്തില്‍ അതിനാല്‍ എടുത്തുചാടി തീരുമാനമെടുക്കില്ല” കോഹ്ലി പറഞ്ഞു.

അതെസമയം കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിലൂടെയാണ് രഹാന കടന്ന് പോകുന്നത്. ഐ.പി.എല്‍ അവസാനിച്ചതിന് പിന്നാലെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയെങ്കിലും എടുത്തുപറയത്തക്ക പ്രകടനമൊന്നും രഹാനയ്ക്ക് കാഴ്ച്ചവെയ്ക്കാനായില്ല. ഇതിനിടെ ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ നിന്നും രഹാന പുറത്താകുകയും ചെയ്തു.

രഹാനയ്ക്ക് ഇന്ത്യന്‍ ടീമില്‍ തുടരണമെങ്കില്‍ വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ വിജയിപ്പിച്ച പ്രകടനമാണ് രഹാനയ്ക്ക് ഇന്ത്യന്‍ ടീമില്‍ തുടരാന്‍ അവസരമൊരുക്കി കൊടുത്തത്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി