ഗോൾഡൻ ഡക്ക് ആയി സഞ്ജു സാംസൺ; ഡി എൽ എസ്സിൽ ഇന്ത്യക്ക് ജയം

പല്ലേക്കൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ ആദ്യ പന്തിൽ തന്നെ പുറത്താക്കി ശ്രീലങ്കൻ ഓഫ് സ്പിന്നർ മഹീഷ തീക്ഷണ. ഒരുപാട് പ്രതീക്ഷകളുമായി കളിക്കാനിറങ്ങിയ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാന് ആദ്യ പന്തിൽ ഡക്കിനായി മടങ്ങേണ്ടിവന്നു. ശുഭ്മൻ ഗില്ലിന് പകരം പരമ്പരയിലെ തൻ്റെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയ സഞ്ജു ആരാധകരുടെ
പ്രതീക്ഷകൾക്ക് വലിയ നിരാശ നൽകി.

ഇന്നിംഗ്‌സിൻ്റെ രണ്ടാം ഓവറിൽ തന്നെ വലംകൈ ഫിംഗർ സ്പിന്നറെ ചരിത് അസലങ്ക അവതരിപ്പിച്ചു. ആദ്യ പന്ത് തന്നെ പ്രതിരോധിക്കാൻ ശ്രമിച്ച സാംസണിൻ്റെ പ്രതിരോധം തകർത്തു ക്ലീൻ ബൗൾഡ്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് സൂര്യകുമാർ യാദവിന് അനുകൂലമായി വന്നു. ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത യാദവ് പരമ്പരയുടെ ആദ്യ ഗെയിമിലെ 43 റൺസിൻ്റെ വിജയത്തിൽ നിന്ന് ടീമിൽ ഒരു മാറ്റം പ്രഖ്യാപിക്കുകയും ചെയ്തു. ഇടങ്കയ്യൻ സീമർ ദിൽഷൻ മധുശങ്കയ്‌ക്കായി രമേഷ് മെൻഡിസിനെ കൊണ്ടുവന്ന് ശ്രീലങ്കയും അവരുടെ ലൈനപ്പിൽ ഒരു മാറ്റം വരുത്തി. ആതിഥേയരുടെ ടോപ് ഓർഡർ ബാറ്റർമാർ ഒരിക്കൽ കൂടി മികച്ച പ്രകടനം നടത്തി, എന്നാൽ മികച്ച നിലയിൽ ഫിനിഷ് ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. 20 ഓവറിൽ 161/9 എന്ന സ്‌കോറിൽ ശ്രീലങ്ക അവസാനിച്ചു.

അതേസമയം, ഇന്ത്യയുടെ ഇന്നിംഗ്‌സിൽ മൂന്ന് പന്തുകൾ മാത്രം പിന്നിട്ടപ്പോൾ മഴ കളി തടസ്സപ്പെടുത്തി. 45 മിനിറ്റിന് ശേഷം മത്സരം പുനരാരംഭിച്ചതോടെ മത്സരം എട്ട് ഓവറാക്കി ചുരുക്കുകയും78 റൺസ് നേടുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ 58 റൺസ് നേടിയ സൂര്യകുമാർ യാദവ് തുടക്കം മുതൽ തന്നെ തൻ്റെ ഷോട്ടുകൾ മികച്ചതാക്കി തുടങ്ങി. 12 പന്തിൽ 26 റണ്ണെടുത്ത അദ്ദേഹം മതീശ പതിരണയുടെ പന്തിൽ പുറത്തായി. വൈകാതെ യശസ്വി ജയ്‌സ്വാൾ 15 പന്തിൽ 30 റൺസെടുത്ത വനിന്ദു ഹസരംഗയുടെ മുന്നിൽ വീണു. പിന്നീട്, ഹാർദിക് പാണ്ഡ്യ (22*) കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും തുടർച്ചയായി ബൗണ്ടറികൾ അടിച്ച് ഏഴാം ഓവറിൽ ഇന്ത്യക്ക് വിജയം നൽകുകയും ചെയ്തു.

4-0-26-3 എന്ന കണക്കിന് ലെഗ് സ്പിന്നർ രവി ബിഷ്‌ണോയി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി. ജൂലൈ 30ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇരു ടീമുകളും ഏറ്റുമുട്ടും. പല്ലേക്കൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചു തന്നെയാണ് മത്സരം നടക്കുക. കിട്ടിയ അവസരം ഉപയോഗിക്കാൻ സാധിക്കാതിരുന്ന സഞ്ജു സാംസൺ പകരം ടീമിലേക്ക് മറ്റ്‌ താരങ്ങളെ ഉൾപെടുത്തുമോ എന്ന് ആരാധകർ കാത്തിരിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ