പാകിസ്താനെതിരെ ഇന്ത്യ കളിക്കും; വ്യക്തത വരുത്തി ബിസിസിഐ

ഈ മാസം ഒൻപതാം തിയതി മുതൽ ആരംഭിക്കുന്ന ഏഷ്യ കപ്പിനായി ഇന്ത്യൻ താരങ്ങൾ പരിശീലനം ആരംഭിച്ചു. ഇന്ത്യയുടെ ആദ്യ മത്സരം യുഎഇ ആയിട്ടാണ്. നിലവിലെ ടീമുകളിൽ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നാണ് പല മുൻ താരങ്ങളുടെയും അഭിപ്രായം. എന്നാൽ ഇത്തവണ രോഹിത് ശർമ്മ വിരാട് കോഹ്ലി എന്നിവരുടെ അഭാവത്തിൽ ഇന്ത്യൻ ടീം കപ്പ് ജേതാക്കളാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

ഇത്തവണത്തെ ഏഷ്യ കപ്പിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണാനാണ്. എന്നാൽ മത്സരം നടക്കില്ലെന്ന് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് ഭീകരവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് കായിക മേഖലയിൽ ഇന്ത്യ പാകിസ്താൻ മത്സരങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്. ഇതോടെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നതിൽ വ്യക്തത വരുത്തി ബിസിസിഐ രം​ഗത്തെത്തിയത്.

‘കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഏത് നിയമവും അം​ഗീകരിക്കാൻ ബിസിസിഐ ബാദ്ധ്യസ്ഥരാണ്. ഐസിസിടെയോ എഷ്യൻ ക്രിക്കറ്റിന്റെയോ പരമ്പരകളിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നതിൽ കേന്ദ്ര സർക്കാർ നിയന്ത്രണമില്ല. വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ട്. എന്നാൽ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരകൾ ഇന്ത്യ കളിക്കില്ല.’ എഎൻഐക്ക് നൽകിയ പ്രതികരണത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പ്രതികരിച്ചു.

‘ഏഷ്യൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ഏഷ്യാ കപ്പ്. ഇത്തരം ടൂർണമെന്റുകളിൽ ഇന്ത്യയുമായി നല്ല ബന്ധത്തിലല്ലാത്ത ഒരു രാജ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും നമ്മൾ കളിക്കാൻ ബാധ്യസ്ഥരാണ്.’ സൈക്കിയ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ