പാകിസ്ഥാനെതിരെ ആ മണ്ടത്തരം ചെയ്താൽ ഇന്ത്യ പൊട്ടും, അയാളെ വെച്ച് ടീം കാണിക്കുന്നത് ഗംഭീര ചൂതാട്ടം; അപായ സൂചന നൽകി കമ്രാൻ അക്മൽ

ഐസിസി ടി20 ലോകകപ്പ് 2024 ലെ പാക്കിസ്ഥാനെതിരായ സുപ്രധാന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൻ്റെ ബാറ്റിംഗ് ഓർഡറിനെ കുറിച്ച് കമ്രാൻ അക്മൽ ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്. വിരാട് കോഹ്‌ലി രോഹിത് ശർമ്മയ്‌ക്കൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യരുതെന്ന് അക്മൽ പറഞ്ഞു. ജൂൺ 9 ഞായറാഴ്ച ന്യൂയോർക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികൾ പരസ്പരം ഏറ്റുമുട്ടും.

വിരാട് മൂന്നാം നമ്പർ സ്ഥാനത്തിന് അനുയോജ്യനാണെന്ന് അക്മൽ പറയുന്നു. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഓർഡറിൽ കുഴപ്പങ്ങൾ കാണിക്കുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, കോഹ്‌ലി മൂന്നാം നമ്പറിൽ ആയിരിക്കും കൂടുതൽ മിടുക്കൻ

“നിലവിലെ ബാറ്റിംഗ് ഓർഡർ ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഓപ്പണർ എന്ന നിലയിൽ വിരാട് കോഹ്‌ലി ശരിയായ തിരഞ്ഞെടുപ്പല്ല. സമ്മർദം കൈകാര്യം ചെയ്യാനും രാജ്യത്തിനായി ഗെയിമുകൾ വിജയിപ്പിക്കാനും കഴിയുന്നതിനാൽ അദ്ദേഹം മൂന്നാം നമ്പർ ബാറ്റിംഗ് സ്ലോട്ടിൽ ബാറ്റ് ചെയ്യണം. യശസ്വി ജയ്‌സ്വാളാണ് ഓപ്പണറായി കളിക്കേണ്ടത്. വിരാടിനൊപ്പം ഓപ്പണിംഗ് തുടർന്നാൽ ഇന്ത്യ ചില കളികളിൽ കുടുങ്ങിപ്പോകും. വിരാട് കോഹ്‌ലിക്കൊപ്പം ഓപ്പൺ ചെയ്ത് ഇന്ത്യയ്ക്ക് പിഴവ് സംഭവിക്കുകയാണ്, അക്മൽ പറഞ്ഞു.

അതേസമയം അയർലൻഡിനെതിരായ മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന പാകിസ്ഥാനെതിരായ പോരാട്ടത്തിന്റെ സമ്മർദ്ദത്തിൽ നിൽക്കുന്ന ഇന്ത്യൻ ആരാധകർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയായിരുന്നു. എന്നാൽ ഇപ്പോഴിതാ പരിശീലന വേളയിൽ രോഹിത്തിന് വീണ്ടും പരിക്കേറ്റെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ന്യൂയോർക്കിലെ നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ കൈവിരലിൽ പന്ത് കൊള്ളുകയായിരുന്നു. തുടർന്ന് ഇന്ത്യൻ ഫിസിയോകൾ ഉടൻ തന്നെ അദ്ദേഹത്തിന്റെ അടുത്തെത്തി പരിചരിച്ചു. ബാറ്റിംഗ് പ്രാക്ടീസ് രണ്ട് മിനിറ്റോളം നിർത്തിവച്ചെങ്കിലും അൽപസമയത്തിന് ശേഷം താരം പരിശീലനം പുനഃരാരംഭിക്കുകയും ചെയ്തു. താരത്തിന് പാകിസ്ഥാനെതിരെ കളിക്കാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം