'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ടി-20 ലോകകപ്പ് വിജയിച്ചതിനു പിന്നാലെ ഇന്ത്യ നടത്തിയ പടയോട്ടത്തെ രസകരമായ ഒരു ഉദാഹരണത്തിലൂടെ വിശേഷിപ്പിച്ച് മുൻ പാക് പേസർ ഷോയിബ് അക്തർ. ‘ഗെയിം ഓൺ ഹായ്’ എന്ന ചർച്ചാ പരിപാടിയിലാണ് അക്തർ ഇന്ത്യയുടെ വിജയത്തെക്കുറിച്ചും നിലവിലെ ഫോമിനെക്കുറിച്ചും അക്തർ മനസ്സ് തുറന്നത്.

ഇന്ത്യയുടെ കളി കണ്ടാൽ തോന്നും, അയൽപക്കത്തെ ആ പണക്കാരൻ കുട്ടിയെപ്പോലെയാണെന്ന്. കളിക്കാൻ വേണ്ടി എല്ലാ പാവപ്പെട്ട കുട്ടികളെയും അവൻ വിളിച്ചുകൂട്ടും. പക്ഷേ ആര് കളിച്ചാലും ജയിക്കുന്നത് അവൻ മാത്രമായിരിക്കും. ഇന്ത്യയും ഇപ്പോൾ ഞങ്ങളോട് ചെയ്യുന്നത് അതുതന്നെയാണ്. മറ്റ് ടീമുകളെ ഒക്കെ വിളിച്ച് വരുത്തും, എന്നിട്ട് എല്ലാവരെയും തോൽപ്പിച്ച് പറയും ‘ദാ ഞാൻ ജയിച്ചു’ എന്ന്.” അക്തർ തമാശരൂപേണ പറഞ്ഞു

ന്യുസിലാൻഡിനെതിരെ ഇന്ത്യ 96 റൺസിനാണ് വിജയിച്ചത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ