ശ്രീലങ്കന്‍ ഏകദിന ടീമിനെ കായിക മന്ത്രി തിരിച്ചുവിളിച്ചു

കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. ഇന്ത്യയിലേക്ക് വരാന്‍ കൊളംബോ വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ ഏകദിന ടീമിനെ കായികമന്ത്രി തിരിച്ചുവിളിച്ചു. തന്റെ അനുമതിയില്ലാതെ ടീം പ്രഖ്യാപനം നടത്തിയെന്ന്കുറ്റപ്പെടുത്തിയാണ് താരങ്ങളുടെ യാത്ര മന്ത്രി റദ്ദാക്കിയത്.

ക്രിക്കറ്റ് ടീമിനെ വിദേശ പര്യടനത്തിന് അയയ്ക്കുന്നതിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍കൂട്ടി സര്‍ക്കാരില്‍ അനുവാദം വാങ്ങണമെന്നാണു നിയമം. ഇത് ലംഘിച്ചതിന്റെ പേരിലാണ് ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെടേണ്ട ഒന്‍പത് ഏകദിന ടീമംഗങ്ങളുടെ യാത്ര റദ്ദാക്കിയത്.

പത്ത് താരങ്ങളായിരുന്നു ഇന്നലെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യാറായി എയര്‍പോര്‍ട്ടിലെത്തിയത്. ഇവരില്‍ ഇടംകയ്യന്‍ സ്പിന്നര്‍ സചിത് പതിരാന നേരത്തെ തന്നെ വിമാനം കയറിയിരുന്നു. ബാക്കി ഒന്‍പത് പേരെ മടക്കി അയക്കുകയായിരുന്നു.

അതെസമയം ഏകദിന പരമ്പരയ്ക്കായി ലങ്കന്‍ ടീം ഇന്ന് ഇന്ത്യയിലെത്തും എന്നാണ് സൂചന. ക്രിക്കറ്റ് ബോര്‍ഡ് ക്ഷമാപണം നടത്തിയതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് ലങ്കന്‍ താരങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയിട്ടുണ്ട്. പതിനാറംഗ ടീമിലെ ബാക്കി ഏഴുപേര്‍ ടെസ്റ്റ് ടീമിലെ അംഗങ്ങളാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍