ക്വിന്റണ്‍ ഡീകോക്കിനും സെഞ്ച്വറി ; ദക്ഷിണാഫ്രിക്ക മികച്ച നിലയിലേക്ക്

ഇന്ത്യയ്ക്ക് ഏതിരേയുള്ള അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്ക കരുത്തു കാട്ടുന്നു. ആശ്വാസ ജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് എതിരേ വൈറ്റ് വാഷ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്ക് സെഞ്ച്വറി നേടി. 109 പന്തില്‍ നിന്നുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുടെ സെഞ്ച്വറി.

കരിയറിലെ 17 ാമത്തെ ഏകദിന സെഞ്ച്വറി നേടിയ താരം 110 പന്തില്‍ ഒമ്പതു ബൗണ്ടറിയും രണ്ടു സിക്്‌സറുകളും പറത്തി. ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റ് ആദ്യമേ വീഴ്ത്തി ഇന്ത്യ കരുത്തു കാട്ടിയെങ്കിലും ഡീകോക്കിന്റെയും റാസി വാന്‍ ഡര്‍ ഡുസന്റെയും കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായി മാറി. ഇവരുടെ കൂട്ടുകെട്ടും 100 കടന്നു.

ഒരു റണ്‍സ് എടുത്ത മലനെയും എട്ടു റണ്‍സുമായി നായകന്‍ ടെമ്പാ ബാവുമയെയും 15 റണ്‍സ് എടുത്ത എയ്ഡന്‍ മാര്‍ക്രത്തെയുമാണ് ഇന്ത്യയ്ക്ക് പുറത്താക്കാനായത്. ഈ മത്സരം കൂടി ജയിച്ചാല്‍ ഏ്റ്റവും കൂടുതല്‍ ഏകദിന പരമ്പരകള്‍ സമ്പൂര്‍ണ്ണമായി വിജയി്ക്കുന്ന ടീമുകളുടെ കൂട്ടത്തില്‍ പാകിസ്താനൊപ്പമാകും ദക്ഷിണാഫ്രിക്ക

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ