ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ലക്ഷ്മണും എത്തുന്നു, തകര്‍പ്പന്‍ നീക്കവുമായി ബി.സി.സി.ഐ

ഇന്ത്യന്‍ മുന്‍താരം വിവിഎസ് ലക്ഷ്മണ്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നു. ഐപിഎല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പമ്പരയില്‍ ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ലക്ഷ്മണ്‍.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ഒപ്പം തന്നെ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് പര്യടനവും വരുന്നുണ്ട്. ആയതിനാല്‍ രണ്ട് പരിശീലകര്‍ക്ക് കീഴില്‍ രണ്ട് ടീമിനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഇതനുസരിച്ച് രാഹുല്‍ ദ്രാവിഡും സീനിയര്‍ താരങ്ങളും ഇംഗ്ലണ്ടിലേക്ക് പോകും. ലക്ഷ്മണ് കീഴില്‍ ജൂനിയര്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കയെ നേരിടും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ ഈ മാസം 23ാം തിയതി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ നായകന് കീഴിലാകും ഇന്ത്യ പരമ്പരയ്ക്കിറങ്ങുക. സീനിയര്‍ താരങ്ങളുടെ ആഭാവത്തില്‍ നിരവധി യുവതാരങ്ങളെ ഇന്ത്യ പരിഗണിക്കുമെന്നാണ് വിവരം.

നായകനായി ശിഖര്‍ ധവാന്‍ എത്താനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ശിഖര്‍ ധവാന്‍ നടത്തുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായേക്കും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പുറത്തായിരുന്ന ഹര്‍ദിക് ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ഐപിഎല്ലില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും താരം ഭേതപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ക്കും ടീമിലേക്ക് വിളിയെത്തും. എന്നാല്‍ കുല്‍ദീപ് യാദവിനെ ടീമിലേക്ക് പരിഗണിക്കുമോ എന്നതില്‍ ഉറപ്പില്ല. ജൂണ്‍ ഒന്‍പതിനാണ് പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, തിലക് വര്‍മ, ക്രുണാല്‍ പാണ്ഡ്യ, ശര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌നോയ്, രാഹുല്‍ ചഹാര്‍, യുസ്വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിംഗ്.

Latest Stories

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ടി20 ലോകകപ്പ് 2024: രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം, കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

പെന്‍ഷന്‍ ആകാൻ ഒരു ദിവസം മാത്രം ബാക്കി, കെഎസ്ഇബി ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ചു

T20 WORLDCUP 2024: സൂപ്പർതാരം പുറത്ത്, ഹർഷ ഭോഗ്‌ലെയുടെ സർപ്രൈസ് ലോകകപ്പ് ഇലവൻ റെഡി; ഈ ടീം മതിയെന്ന് ആരാധകർ

പുക മറയ്ക്കുള്ളിലെ ഭീകരൻ ! ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാം; എന്താണ് ഡ്രൈ ഐസ് ?

ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി