തലയും വാലും വീശി ഇന്ത്യ;ന്യൂസിലന്‍ഡിന് ലക്ഷ്യം 185

ന്യൂസിലന്‍ഡിനെതിരായ ട്വന്റ20പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും നല്‍കിയ മികച്ച തുടക്കം മധ്യനിര തുലച്ചെങ്കിലും വാലറ്റത്തിലെ ചെറു വെടിക്കെട്ടുകള്‍ ഇന്ത്യയെ നല്ല സ്‌കോറിലെത്തിക്കുകയായിരുന്നു. 31 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം അര്‍ദ്ധ ശതകം കുറിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (56) ഇഷാന്‍ കിഷനും (29, ആറ് ബൗണ്ടറി) ഇന്ത്യക്ക് ഉശിരന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 6.2 ഓവറില്‍ 69 റണ്‍സ് വാരി. എന്നാല്‍ കിഷനു പിന്നാലെ സൂര്യകുമാര്‍ യാദവും (0) ഋഷഭ് പന്തും (4) വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ശ്രേയസ് അയ്യരും (25) വെങ്കടേഷ് അയ്യരും (20) പെട്ടൊന്നൊരു തകര്‍ച്ച ഒഴിവാക്കിയെങ്കിലും ഇന്ത്യയുടെ റണ്‍നിരക്ക് താഴേക്കുപോയി.

പക്ഷേ, ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തില്‍ ഹര്‍ഷല്‍ പട്ടേല്‍ (18, രണ്ട് ഫോര്‍, ഒരു സിക്‌സ്), ദീപക് ചഹാര്‍ (8 പന്തില്‍ 21, രണ്ട് ഫോര്‍, ഒരു സിക്‌സ്) നടത്തിയ ആക്രമണ ബാറ്റിംഗ് ഇന്ത്യന്‍ സ്‌കോറിന് കുതിപ്പേകി. കിവികള്‍ക്കായി മൂന്ന് വിക്കറ്റ് പിഴുത താത്കാലിക നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ വേറിട്ട പ്രകടനം പുറത്തെടുത്തു. ട്രെന്റ് ബൗള്‍ട്ട്, ആദം മില്‍നെ, ഇഷ് സോധി, എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Latest Stories

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബന്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും