കോഹ്‌ലിയും രോഹിത്തും ഒന്നും ഉണ്ടാവില്ല; ശ്രീലങ്കയ്ക്ക് അയയ്ക്കുക രണ്ടാംനിര ടീമിനെ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ത്യ അയക്കുക രണ്ടാം നിര ടീമിനെ. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന താരങ്ങളാരും ശ്രീലങ്കന്‍ പര്യടനത്തിന് ഉണ്ടാവില്ല.

“ജൂലൈയില്‍ ഒരു ശ്രീലങ്കന്‍ പര്യടനത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രധാനമായും ഏകദിനവും ടി 20 പരമ്പരയുമായിരിക്കും ഉണ്ടാവുക. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഇല്ലാതെയുള്ള ഒരു ടീമായിരിക്കും ശ്രീലങ്കയെ നേരിടുക” ഗാംഗുലി പറഞ്ഞു.

ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ജൂലൈ മാസത്തിലാണ് പര്യടനം നടക്കുക. ഇതിന് ശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ട് പര്യടനം ഉള്ളതിനാലാണ് അതിലുള്‍പ്പെടാത്ത മറ്റൊരു ടീമിനെ ഇന്ത്യ ശ്രീലങ്കയ്ക്ക് അയക്കുന്നത്.

യുവനിരയ്ക്ക് വ്യക്തമായ മുന്‍തൂക്കമുള്ള ഒരു ടീമിനെയാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ അണിനിരത്താന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തിയാവും ലങ്കയിലേക്ക് ഇന്ത്യ പറക്കുക.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി