ഇന്ത്യയുടെ പ്രധാന പ്രശ്‌നം ആ രണ്ട് താരങ്ങള്‍; ചൂണ്ടിക്കാണിച്ച് ആര്‍.പി സിംഗ്

വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മോശം പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവനിരയെയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ അണിനിരത്തിയിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ടീമിന്റെ പ്രധാന പ്രശ്‌നം ഓപ്പണിംഗ് സഖ്യത്തിലാണെന്ന് അഭി്പ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍പി സിംഗ്.

ബാറ്റിംഗ് ലൈനപ്പില്‍ ഓപ്പണിംഗാണ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന മേഖല. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും ടി20 പരമ്പരയില്‍ ആത്മവിശ്വാസത്തോടെയല്ല ബാറ്റ് ചെയ്യുന്നത്. അവരുടെ പ്രകടനം അവര്‍ തന്നെ ഒന്നുകൂടി വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

ഗില്ലിന്റെ കാര്യമെടുത്താല്‍ അവന്‍ കളിച്ച ചില ഷോട്ടുകള്‍ പന്തിന്റെ ലൈനോ ലെങ്തും മനസിലാകാതെയായിരുന്നുവെന്ന് വ്യക്തമാണ്. ഇഷാന്‍ കിഷനും ഗില്ലും കനത്ത ഷോട്ടുകള്‍ കളിക്കാനാണ് തുടക്കം മുതല്‍ ശ്രമിക്കുന്നത്. എന്നാല്‍ കണട്ക് ചെയ്യുന്നതില്‍ രണ്ടുപേരും പരാജയപ്പെടുകയും ബീറ്റണാവുകയുമാണ്. അതുകൊണ്ടുതന്നെ പവര്‍ പ്ലേയില്‍ പരാജയമാവുന്നു.

റണ്‍സടിക്കുന്നില്ല എന്നു മാത്രമല്ല പവര്‍ പ്ലേയില്‍ വിക്കറ്റുകളും നഷ്ടമായി. ആത്മവിശ്വാസത്തോടെയുള്ള ഫൂട്ട് വര്‍ക്കോ ഡ്രൈവുകളോ ഇരുവരുടെയും ബാറ്റിംഗില്‍ കാണാനില്ല. മൂന്നാം ടി20യിലെങ്കിലും അവര്‍ ഇരുവരും റണ്‍സടിക്കുമെന്നാണ് പ്രതീക്ഷ- ആര്‍പി സിംഗ് പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം