'ഇന്ത്യയുടെ തോൽവിക്ക് കാരണം അവന്മാരുടെ മണ്ടത്തരമാണ്, ഇവർക്ക് ബുദ്ധിയില്ലേ?'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തോൽവി. ഡിഎൽഎസ്സിലൂടെ മത്സരം 26 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ 136 റൺസാണ് നേടിയത്. എന്നാൽ 21 ആം ഓവറിൽ ഓസ്‌ട്രേലിയ അനായാസം സ്കോർ മറികടന്നു.

ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ 38 റൺസും, അക്‌സർ പട്ടേൽ 31 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. എന്നാൽ മറ്റു താരങ്ങൾ ബാറ്റിംഗിൽ പരാജയപെട്ടു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ മിച്ചൽ മാർഷ് 46* റൺസും ജോഷ് ഫിലിപ് 37 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്കായി അർശ്ദീപ് സിങ്, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി. ഇപ്പോഴിതാ ഇന്ത്യൻ മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:

” ടീം മാനേജ്‌മെന്റിന്റെ തീരുമാനം വലിയ അബദ്ധമാണ്. അക്ഷര്‍ പട്ടേലിനെയെല്ലാം ആരെങ്കിലും രാഹുലിനേക്കാള്‍ നേരത്തേ ക്രീസിലേക്കു അയക്കുമോ? ഇതു ശുദ്ധ മണ്ടത്തരം തന്നെയാണ്. രാഹുല്‍ വേറെ ലെവല്‍ ബാറ്ററാണ്. നാല്, അഞ്ച്, ആറ് തുടങ്ങി ഏതു റോള്‍ നല്‍കിയാലും അവിടെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് അവന്‍. കഴിഞ്ഞ കളിയില്‍ അക്ഷര്‍ നന്നായി കളിച്ചില്ലെന്നു ഞാന്‍ പറയില്ല. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച ക്ലാസിക് ബാറ്ററായ രാഹുലിനെ താഴേക്കു ഇറക്കുന്നതിനോടു ഒരിക്കലും ഞാന്‍ യോജിക്കില്ല” ശ്രീകാന്ത് പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം