ഇന്ത്യയുടെ സന്തോഷത്തിന് മണിക്കൂറുകളുടെ മാത്രം ആയുസ്; ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നാടകീയത. പുതുക്കിയ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയ ഇന്ത്യയ്ക്ക് ആ സന്തോഷത്തില്‍ നില്‍ക്കാനായത് വെറും മണിക്കൂറുകള്‍ മാത്രം. ടെസ്റ്റ് റാങ്കിംഗ് ഐസിസി ഒരിക്കല്‍ കൂടി പുതുക്കിയപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ നേരെ രണ്ടാം സ്ഥാനത്തേക്ക്. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയ തിരികെ ഒന്നാം സ്ഥാനത്തേക്കും.

പോയിന്റില്‍ ഇന്ത്യ മുന്നിലാണെങ്കിലും റേറ്റിംഗില്‍ ഓസ്‌ട്രേലിയയ്ക്കാണ് മേല്‍ക്കെ. 29 മത്സരങ്ങളില്‍ നിന്ന് 3668 പോയിന്റുള്ള ഓസീസിന്റെ റേറ്റിംഗ് 126 ആണ്. എന്നാല്‍ 32 മത്സരങ്ങളില്‍നിന്ന് 3690 പോയിന്റുള്ള ഇന്ത്യയുടെ റേറ്റിംഗ് 115 ആണ്.

നേരത്തെ, ഐസിസി റാങ്കിംഗ് പുതുക്കിയതിന് ശേഷം മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ ഒന്നാം സ്ഥാനം നേടിയിരുന്നു. നിലവില്‍ ഏകദിന, ടി20 റാങ്കിംഗില്‍ ഇന്ത്യയാണ് തലപ്പത്ത്.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”