ഒരു മാക്‌സ്‌വെൽ ലൈക് താരത്തിന്റെ അഭാവം ഇന്ത്യക്കുണ്ട്, അത്തരത്തിൽ ഒരു താരമുണ്ടെങ്കിൽ നമ്മുടെ കാര്യം സെറ്റ് ആണ്; 2011 ലോകകപ്പ് സമയത്ത് ഉള്ളതും ഇപ്പോൾ നമുക്ക് ഇല്ലാത്തതും അത് തന്നെയാണ്

2011 ലോകകപ്പ് ഇന്ത്യ ജയിക്കുമ്പോൾ അത് സാധ്യമാക്കിയ ഒരു ഘടകങ്ങൾ ഉണ്ടായിരുന്നു. ധോണി എന്ന നായകന്റെ സാന്നിധ്യം, സഹീർ നേതൃത്വം നൽകിയ ബോളിങ് ഡിപ്പാർട്മെന്റ്, സച്ചിനും സെവാഗും കോഹ്‌ലിയും ഗംഭീറും അടങ്ങിയ ബാറ്റിംഗ് നിര, യുവരാജ് എന്ന തകർപ്പൻ ഓൾ റൗണ്ടർ. അങ്ങനെ പല പല ഘടകങ്ങൾക്കിയിൽ എല്ലാവരും എടുത്ത് പറയുന്ന ഒന്നായിരുന്നു പാർട്ട് ടൈം ബോളറുമാരുടെ സാന്നിധ്യം. സെവാഗും, യുവരാജും, റെയ്നയും, അടങ്ങുന്ന പാർട്ട് ടൈം ബോളറുമാരുടെ സാന്നിധ്യം. ആ ലോകകപ്പ് ജയിച്ചതിൽ നിർണായകമായത് ഇവരുടെ സാന്നിധ്യം തന്നെയാണ്.

ഇന്ന് 12 വർഷങ്ങൾക്കിപ്പുറം സ്വന്തം മണ്ണിൽ ഒരു ലോകകപ്പ് നടക്കുമ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത്തരത്തിൽ ഉള്ള ബോളറുമാരുടെ അഭാവമാണ്. പ്രധാന ബോളറുമാർക്ക് വിക്കറ്റ് നടന്ന പറ്റിയില്ലെങ്കിൽ നമുക്ക് മിടുക്കരായ പാർട്ട്ടൈം ബോളറുമാർ ഇല്ല എന്നത് വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ജഡേജ മാത്രമാണ് നമുക്ക് ബാറ്റ് കൂടി ചെയ്യാൻ അറിയാവുന്ന ബോളർ ആയി ഉള്ളത്, എന്നാൽ അദ്ദേഹത്തെ ഒരു പാർട് ടൈം ബോളർ എന്ന് വിളിക്കാൻ പറ്റില്ല കാരണം ടെസ്റ്റിൽ ഉൾപ്പടെ ഇന്ത്യയുടെ പ്രധാന സ്പിൻ ബോളർ ആണ് അദ്ദേഹം. അങ്ങനെ നോക്കിയാൽ നമുക്ക് ആരും ഇല്ലെന്ന് തന്നെ പറയാം.

ഓസ്‌ട്രേലിയക്ക് എതിരെയുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാൽ മൂന്നാം മത്സരം അപ്രസക്തമായിരുന്നു. എന്നാൽ അത് ഇന്ത്യക്ക് ഒരു അപകട സൂചന നൽകിയിരിക്കുന്നു. ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയ ലക്‌ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച രീതിയിൽ മുന്നേറുക ആയിരുന്നു. എന്നാൽ സ്ഥാന കയറ്റം കിട്ടിയ സുന്ദർ, അർദ്ധ സെഞ്ച്വറി നേടിയ രോഹിത് കോഹ്ലി എന്നിവരെയും അപകടകാരിയായ ശ്രേയസിനെയും മടക്കിയത് ഓസ്‌ട്രേലിയയുടെ പാർട് ടൈം ബോളർ മാക്‌സ്‌വെൽ തന്നെയാണ്.

അത്തരം ഒരു ബോളർ ഇല്ലാത്തത് തന്നെയാണ് ഇന്ത്യ ഈ ലോകകപ്പിൽ നേരിടുന്ന വെല്ലുവിളി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ