വാഖഡെയിൽ ഇന്ത്യക്ക് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അത് മാറും: സുനിൽ ഗവാസ്കർ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ചയാണ് മത്സരം നടക്കുന്ന. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യയുടെ വജ്രായുധം.

ഇപ്പോഴിതാ നാളെ നടക്കാനിരിക്കുന്ന സെമി അതിശയകരമായ മത്സരമായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ 8 മത്സരത്തിന് സമാനമായ മത്സരമാകും സെമി പോരാട്ടമെന്നാണ് ഗവാസ്‌കറുടെ പ്രവചനം.

ഇരുടീമുകളിലും ടി20 ക്രിക്കറ്റില്‍ ആവശ്യത്തിലധികം പരിചയസമ്പത്തുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഐപിഎല്ലില്‍ കഴിവ് തെളിയിച്ച നിരവധി പേരാണ് ഇംഗ്ലണ്ടിനൊപ്പമുള്ളത്. 40 ഓവറുകള്‍ക്കപ്പുറം മാത്രം മത്സരഫലം ലഭിക്കുന്ന തീപ്പാറുന്ന മത്സരമാകും വാംഖഡെയില്‍ നടക്കുക. ഗവാസ്‌കര്‍ പറയുന്നു.

വാഖഡെയിൽ ഇന്ത്യക്ക് മുൻപ് സെമിഫൈനലുകളിൽ പരാജയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ കഥ മാറുമെന്ന് ഗവാസ്‌കർ വിശ്വസിക്കുന്നു. പുതിയ കാലഘട്ടത്തിലെ ടീമിന് കിരീടം നേടാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫോം നഷ്ടപ്പെട്ട അഭിഷേക് ശർമ്മ തുടക്കത്തിൽ തന്നെ അതിവേഗം കളിക്കാൻ ശ്രമിക്കാതെ സാഹചര്യം മനസ്സിലാക്കി ഗിയർ ഉയർത്തണമെന്നാണ് ഗവാസ്‌കറുടെ നിർദേശം. സ്പിൻ ബോളിംഗിനെതിരെ ഇന്ത്യക്ക് ദൗർബല്യമില്ലെന്നും ടി20യിൽ അധിക ശക്തിയോടെ അടിക്കാൻ ശ്രമിക്കുമ്പോഴാണ് ചിലപ്പോൾ പിഴവുകൾ സംഭവിക്കുന്നതെന്നും ഗവാസ്‌കർ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ