ജയത്തോടെ ശാസ്ത്രിയെ യാത്രയാക്കി ടീം ഇന്ത്യ; കോഹ്‌ലിക്കും ഹാപ്പി എന്‍ഡ്

ടി 20 ലോക കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം. നമീബിയ മുന്നോട്ടുവെച്ച 133 റണ്‍സിന്‍റെ വിജയലക്ഷ്യം 28 ബോള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

രോഹിത് 37 ബോളില്‍ രണ്ട് സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയില്‍ 56 റണ്‍സെടുത്തു. രാഹുല്‍ 36 ബോളില്‍ രണ്ട് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 54 റണ്‍സെടുത്തും സൂര്യകുമാര്‍ യാദവ് 19 ബോളില്‍ 25 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 132 റണ്‍സെടുത്തുത്. 25 ബോളില്‍ 26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറര്‍. സ്റ്റീഫന്‍ ബാര്‍ഡ് (21), മൈക്കല്‍ വാന്‍ ലിംഗന്‍ (14), ജെര്‍ഹാര്‍ഡ് എറാസ്മസ് (12) എന്നിവരാണ് നമീബിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യയ്ക്കായി ആര്‍ അശ്വിന്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങിയും ജഡേജ 16 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബുംറ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ടി20 നായകനായുള്ള കോഹ്ലിയുടെയും പരിശീലകനായുള്ള രവി ശാസ്ത്രിയുടെ അവസാന മത്സരമായിരുന്നിത്. ഈ മത്സരത്തോടെ കോഹ്ലി ടി20 നായകസ്ഥാനവും, രവി ശാസ്ത്രി ടീമിന്റെ പരിശീലക സ്ഥാനവും ഒഴിയും. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പുതിയ പരിശീലകന്‍.

സെമി ഫൈനലിലേക്കുള്ള വാതില്‍ നേരത്തെ അടഞ്ഞതോടെ ടി20 ലോക കപ്പിലെ അവസാന മല്‍സരത്തില്‍ ഗംഭീര വിജയവുമായി നാട്ടിലേക്കു മടങ്ങാനാണ് ഇന്ത്യയുടെ വിധി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ