ഓപ്പണര്‍മാരെ വീഴ്ത്തി ഇന്ത്യ; നൂറ് കടന്ന് ഇംഗ്ലീഷ് ലീഡ്

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 2ന് 182 എന്ന സ്‌കോറിലെത്തി. എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിപ്പോള്‍ 104 റണ്‍സിന്റെ ലീഡായി.

ഇംഗ്ലീഷ് ഓപ്പണര്‍മാരെ പുറത്താക്കാന്‍ സാധിച്ചെന്നതാണ് രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ആശ്വാസമേകിയത്. ആറ് ഫോറും ഒരു സിക്‌സും അടക്കം 61 റണ്‍സ് നേടിയ റോറി ബേണ്‍സിനെയാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്. ബേണ്‍സിനെ മുഹമ്മദ് ഷമി കുറ്റി തെറിപ്പിച്ച് പറഞ്ഞുവിട്ടു.

അര്‍ദ്ധ ശതകം കടന്ന് കുതിക്കുകയായിരുന്ന ഹസീബ് ഹമീദിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. 12 ബൗണ്ടറികള്‍ തൊടുത്ത ഹമീദ് 68 റണ്‍സ് ഇംഗ്ലീഷ് സ്‌കോറില്‍ സംഭാവന ചെയ്തു. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം (14), ഡേവിഡ് മലാനും (27) ക്രീസിലുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ