ക്യാച്ചുകള്‍ കൈവിടാനും ഇന്ത്യയും ശ്രീലങ്കയും മത്സരിച്ചു ; ഇരു ടീമുകളും വരുത്തിയത്‌ ഫീല്‍ഡിംഗ്‌ പിഴവുകളുടെ പ്രളയം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാരുടെ വെടിക്കെട്ടിനൊപ്പം ഇരുടീമുകളും ക്യാച്ചുകള്‍ കൈവിടാനും മത്സരിച്ചു. ഇന്ത്യയുടെ ഇന്നിംഗ്‌സില്‍ രണ്ടു തവണ ശ്രീലങ്കന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ച്‌ നഷ്ടപ്പെടുത്തിയപ്പോള്‍ ശ്രീലങ്കയുടെ ഇന്നിംഗ്‌സില്‍ രണ്ടു തവണ ഇന്ത്യന്‍ ഫീല്‍ഡര്‍മാരും പന്തു തപ്പി.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഇഷാന്‍ കിഷനും ശ്രേയസ്‌ അയ്യര്‍ക്കുമായിരുന്നു ലൈഫ്‌ കിട്ടിയത്‌. അടിച്ചു തകര്‍ത്തു മുന്നേറുകയായിരുന്ന ഇഷാന്‍ കിഷന്‍ 43 ല്‍ നില്‍ക്കുമ്പോള്‍ താരത്തെ പുറത്താക്കാന്‍ കിട്ടിയ അവസരം ലങ്കന്‍ താരങ്ങള്‍ നഷ്ടമാക്കി. ഇഷാന്‍ കിഷന്‍ ഉയര്‍ത്തിയടിച്ച പന്ത്‌ ബൗണ്ടറി ലൈനില്‍ ലിയനാഗേ താഴെയിടുകയായിരുന്നു. ലൈഫ്‌്‌ കിട്ടിയതിന്‌ തൊട്ടു പിന്നാലെ ഇഷാന്‍ അര്‍ദ്ധശതകം തികയ്‌ക്കുകയും കിട്ടിയ ലൈഫ്‌ മുതലാക്കി 89 റണ്‍സ്‌ നേടുകയും ചെയ്‌തു. ഒടുവില്‍ ഇഷാനെ പുറത്താക്കിയതും ലിയനാഗേ തന്നെയായിരുന്നു ഷനകയുടെ പന്തില്‍ ലിയനാഗേ പിടിക്കുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ശ്രീലങ്കന്‍ ഫീല്‍ഡര്‍മാര്‍ രണ്ടാമത്‌ താഴെയിട്ടത്‌ തകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയ ശ്രേയസ്‌ അയ്യരെയാണ്‌. ലൈഫ്‌ കിട്ടിയ ശ്രേയസ്‌ അയ്യര്‍ 28 പന്തുകളില്‍ 57 റണ്‍സാണ്‌ അടിച്ചത്‌. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും പന്തുപായിച്ച അയ്യര്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി.

ശ്രീലങ്കയുടെ ഊഴം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ അവസരമായി. ശ്രീലങ്കന്‍ ഇന്നിംഗ്‌സില്‍ ആദ്യം ക്യാച്ച്‌ നഷ്ടമാക്കിയത്‌ വെങ്കിടേഷ്‌ അയ്യരായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ലങ്കന്‍ ബാറ്റസ്‌മാന്‍ കാമില്‍മിശ്ര ലെഗ്‌സൈഡിലേക്ക്‌ നടത്തിയ ശ്രമം ബാറ്റിന്റെ വശത്ത്‌ തട്ടിപോയത്‌ ഓഫ്‌ സൈഡിലേക്ക്‌. നേരെ വെങ്കിടേഷ്‌ അയ്യരുടെ കയ്യിലേക്കാണ്‌ എത്തിയതെങ്കിലും താരം കയ്യിലെത്തിയ പന്ത്‌ തപ്പിത്തടഞ്ഞു താഴെയിട്ടു. ഇതു കണ്ട്‌ നായകന്‍ രോഹിത്‌ ശര്‍മ്മ തലയില്‍ കൈവെച്ചു പോയി. എന്നാല്‍ അതേ ഓവറില്‍ ഇന്ത്യന്‍ നായകന്‍ തന്നെ പിന്നാലെ മിശ്രയ ക്യാച്ച്‌ ചെയ്‌തു പുറത്താക്കുകയും ചെയ്‌തു.

തൊട്ടു പിന്നാലെ ശ്രേയസ്‌ അയ്യരും ക്യാച്ച്‌ കൈവിടുന്നത്‌ കണ്ടു. ചഹല്‍ എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഈ സംഭവം. ചഹലിനെ സ്വീപ്പ്‌ ചെയ്‌ത ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ അസാലങ്കയുടെ അടി നേരെ പോയത്‌ ശ്രേയസ്‌ അയ്യരുടെ അടുത്തേക്ക്‌ അയ്യര്‍ ഡൈവ്‌ ചെയ്‌ത്‌ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത്‌ താഴെയിട്ടു. ക്യാച്ചാണെന്ന്‌ കരുതി ചഹല്‍ സന്തോഷത്തോടെ ഓടുക പോലും ചെയ്‌തെങ്കിലും തൊട്ടുപിന്നാലെ താരം ചമ്മല്‍ മറയ്‌ക്കാന്‍ പാടുപെടുന്നതും കണ്ടു. അസാലങ്ക പിന്നീട്‌ ഹാഫ്‌ സെഞ്ച്വറിയും നേടി.

Latest Stories

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്