IND vs ZIM: നായകനായി സൂപ്പര്‍ താരം, ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന സിംബാംബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചേക്കും. ജൂലൈ 6 ന് ആരംഭിക്കുന്ന പര്യടനത്തിന് യുവ ടീമിനെയാണ് ഇന്ത്യ അയക്കാന്‍ ഉദ്ദേശിക്കുന്നത്. റിസര്‍വ് കളിക്കാരനായി ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ഇന്ത്യന്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ നായകനായേക്കും.

ഇന്ത്യന്‍ എക്സ്പ്രസിലെ റിപ്പോര്‍ട്ട് പ്രകാരം വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും പരമ്പരയ്ക്കുണ്ടാകില്ല. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ഹാര്‍ദിക് പാണ്ഡ്യയോടും സൂര്യകുമാര്‍ യാദവിനോടും അവരുടെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ചതായാണ് റിപ്പോര്‍ട്ട്. പക്ഷേ ഇരുവരും ടി20 ലോകകപ്പ് ക്ഷീണം ചൂണ്ടിക്കാട്ടി പിന്മാറിയെന്നാണ് അറിയുന്നത്.

അതേസമയം, ഫോമിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, നിതീഷ് റെഡ്ഡി, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ പരമ്പരയിലും ടീമിലുമുണ്ടാകും. സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ് തുടങ്ങിയ താരങ്ങളും പര്യടനത്തിന്റെ ഭാഗമാകും.

സെലക്ഷന്‍ പാനല്‍ ഇതിനകം തന്നെ പര്യടനത്തിനുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുമെന്നതിനാലും അടുത്ത പരിശീലകനെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലും വിവിഎസ് ലക്ഷ്മണ്‍ പരിശീലകനായേക്കും.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി