വോട്ട് കൊടുത്ത് ജയിപ്പിക്കാനറിയുന്ന ഞങ്ങള്‍ക്ക് നല്ല അന്തസായി പുച്ഛിച്ചു തള്ളാനും അറിയാം സര്‍...

കായിക മന്ത്രിക്ക് ഒരു തുറന്ന കത്ത്..

സര്‍.. സാറിന്റെ മന്ത്രി കസേരയുടെ കാലാവധി അവസാനിക്കാറായിട്ടുണ്ടെന്ന വിവരം അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. ഈ നാട്ടിലെ പട്ടിണി പാവങ്ങള്‍ സന്തോഷത്തിലാണ് സര്‍, അങ്ങ് വോട്ട് ചോദിക്കാന്‍ അവരുടെ അടുത്ത് വരില്ലെന്നുള്ള സന്തോഷം കെടുത്തി കളയരുത്.

കേരളത്തിലെ പണക്കാരുടെ ലിസ്റ്റ് എടുക്കാന്‍ സാറിന് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് കരുതുന്നു. കെസിഎയുടെ സൈറ്റില്‍ കയറിയാല്‍ ടിക്കറ്റ് എടുത്തവരുടെ ഡീറ്റെയില്‍സ് കിട്ടുമല്ലോ.. അതുവേച്ച് അടുത്ത ഇലക്ഷനില്‍ വോട്ട് ചോദിക്കാം.

സര്‍, പട്ടിണി പാവങ്ങളുടേതും കൂടിയാണ് സര്‍ ക്രിക്കറ്റ്. ഇന്ന് കാണുന്ന എല്ലാ ക്രിക്കറ്റ് കളിക്കാരെയും പണക്കാരാക്കിയതും പ്രശസ്തി കൊടുത്തതും ക്രിക്കറ്റ് തന്നെയാണ് സര്‍. നിത്യചിലവിനു വേണ്ടി സ്വരുക്കൂട്ടിയ പൈസയുമായി താന്‍ ആരാധിക്കുന്ന കളിക്കാരെനെയോ ടീമിനെയോ കാണാന്‍ കാത്തിരിക്കുന്ന ലക്ഷ്യക്കണക്കിന് ആളുകള്‍ ഇവിടെയുണ്ട് സര്‍. ക്രിക്കറ്റ് സ്വപ്നം കാണുന്ന ഒരുകൂട്ടം യുവാക്കളുണ്ട് സര്‍ കേരളത്തില്‍.

കൊല്‍ക്കത്തയിലെ ഏഥന്‍ ഗാര്‍ഡനും ഗുജറാത്തിലെ പട്ടേല്‍ സ്റ്റേടിയവും തലയുയര്‍ത്തി നിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഗ്രീന്‍ ഫീല്‍ഡ് ഉണ്ടെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അവകാശംമുണ്ട് സര്‍.
ഭരണം തീര്‍ന്നു ഇന്നോ നാളെയോ കൈ കഴുകി സര്‍ സ്ഥലം വിടുമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് ക്രിക്കറ്റ് കളിയും നിറഞ്ഞു നില്‍ക്കുന്ന ഗ്രീന്‍ ഫീല്‍ഡും ഇനിയും കാണണം സര്‍. കൊല്ലത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന രണ്ടോ മൂന്നോ കളികള്‍ ഇല്ലാതാക്കരുത് സര്‍..

ഇവിടുത്തെ ജനങ്ങള്‍ പൊട്ടന്മാരെല്ലെന്നും ഖദറിട്ടവറുടെ വാക്ക് കേട്ട് വലിഞ്ഞു കയറി വന്നു കളി കണ്ട് മടങ്ങിപ്പോവുന്ന ഇളിഭ്യരല്ലന്നും സര്‍ ഇന്നത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ കാഴ്ച കണ്ട് മനസ്സിലാക്കണമെന്നും അപേക്ഷിക്കുകയാണ്.

വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു സര്‍ ‘സാറിട്ട ഖദറിനും സഞ്ചരിക്കുന്ന വാഹനത്തിനും എന്തിന് കഴിക്കുന്ന ഭക്ഷണത്തിനു വരെ പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്, വോട്ട് കൊടുത്ത് ജയിപ്പിക്കാനറിയുന്ന ഞങ്ങള്‍ക്ക് നല്ല അന്തസായി പുച്ഛിച്ചു തള്ളാനും അറിയാം സര്‍..
രോഷത്തോടെ പാവപെട്ട ഒരു ക്രിക്കറ്റ് പ്രേമി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്