ഇത് പാരയാകുമോ?, സഞ്ജുവിന് പകരം ടീമിലേക്ക് പുതുമുഖം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ഒന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലാത്ത ജിതേഷ് ശര്‍മയെയാണ് സഞ്ജുവിന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏത് റോളിലും തിളങ്ങാന്‍ ശേഷിയുള്ള വെടിക്കെട്ട് വിക്കറ്റ് കീപ്പറാണ് 29 കാരനായ ജിതേഷ് ശര്‍മ. സഞ്ജു ആദ്യ മത്സരത്തില്‍ കളിച്ച നാലാം നമ്പറില്‍ കളിക്കാനോ ഫിനിഷര്‍ റോളില്‍ കളിക്കാനോ മികവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ജിതേഷ്. അതിനാല്‍ തന്നെ അവസരം ലഭിച്ച് മികച്ചൊരു പ്രകടനം കാഴ്ച്ചവയ്ക്കാനായാല്‍ സഞ്ജുവിന് അത് പാരയാകുമെന്നത് ഉറപ്പ്.

കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 19 സിക്സുകളുമായി സിക്സര്‍ വേട്ടക്കാരില്‍ ജിതേഷ് തലപ്പത്തുണ്ടായിരുന്നു. ഏഴ് ഇന്നിങ്സില്‍ നിന്ന് 214 റണ്‍സാണ് അദ്ദേഹം നേടിയത്. സ്ട്രൈക്കറേറ്റ് 235.16 ഉം. 71 ടി20യില്‍ നിന്നായി 1787 റണ്‍സ് നേടിയ താരത്തിന് 30ന് മുകളില്‍ ശരാശരിയും 147.93 സ്ട്രൈക്കറേറ്റുമുണ്ട്.

സഞ്ജുവിനു പകരം രാഹുല്‍ ത്രിപാഠിയെ പ്ലെയിംഗ് ഇലവനില്‍ ഇറക്കാനാണ് കൂടുതല്‍ സാധ്യത. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ത്രിപാഠിയില്‍ ടീമിന് പൂര്‍ണ്ണ വിശ്വാസമാണ് ഉള്ളത്.

Latest Stories

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം