മഴ കളി മുടക്കിയപ്പോള്‍ ഷനകയ്ക്ക് ദ്രാവിഡ് ഓതിയത് വിജയമന്ത്രമോ!, ശേഷം കണ്ടത് ലങ്കയുടെ തിരിച്ചുവരവ്

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനം ജയിച്ചതോടെ തെല്ലാശ്വാസത്തിലാണ് ശ്രീലങ്ക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേടിയപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ജയിച്ചേ മതിയാകുമായിരുന്നുള്ളു. അതെന്തായാലും അവര്‍ നേടിയെടുക്കുകയും ചെയ്തു.

മൂന്നാം ഏകദിനം ഇടയ്ക്ക് മഴ തടസപ്പെടുത്തിയപ്പോള്‍ ഒരു മനോഹര കാഴ്ചയ്ക്ക് ക്രിക്കറ്ഖറ്റ് ലോകം സാക്ഷിയായി. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക രാഹുലിന്റെ അടുത്തെത്തി ഉപദേശം തേടിയതായിരുന്നു ആ കാഴ്ച. മഴക്ക് ശേഷം മത്സരം പുനരാരംഭിക്കുന്നതിന് മുമ്പായി ഗ്രൗണ്ടിലിറങ്ങിയ രാഹുല്‍ ദ്രാവിഡിന്റെ അടുത്തേക്ക് ഷനക എത്തി സംസാരിക്കുകയായിരുന്നു.

ദ്രാവിഡ് സംസാരിക്കുന്നത് കൈകെട്ടി കേട്ടുനില്‍ക്കുന്ന ദസുണിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മഴ കളി മുടക്കിയപ്പോള്‍ ഷനകന് ദ്രാവിഡോതിയത് വിജയ മന്ത്രമാണോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നത്. മഴയ്ക്ക് ശേഷം കളി പുനരാംരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകരുന്ന കാഴ്ചയാണ് കണ്ടത്. 147 ന് മൂന്ന് എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യ 227 റണ്‍സില്‍ ഓള്‍ഔട്ടായി.

മഴ കാരണം 47 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ടുവെച്ച 228 റണ്‍സിന്റെ വിജയലക്ഷ്യം 48 ബോളുകല്‍ ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു.

Latest Stories

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ