IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ അവസാന കളിയിലെ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും സെഞ്ച്വറികളെ താരതമ്യം ചെയ്ത് എബി ഡിവില്ലിയേഴ്സ്. ഇന്ത്യ 135 റണ്‍സിനു വിജയിച്ച പോരാട്ടത്തില്‍ തിലക് പുറത്താവാതെ 120 റണ്‍സും സഞ്ജു 109 റണ്‍സും നേടിയിരുന്നു.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ തിലക് 47 ബോളില്‍ 120ഉം സഞ്ജു 56 ബോളില്‍ 109ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. ഞാന്‍ ഇക്കാര്യം പറയുന്നതില്‍ നിങ്ങള്‍ എന്നെ കുഴപ്പത്തിലാക്കരുത്. തിലകിനേക്കാള്‍ മികച്ച ഇന്നിങ്സ് കളിച്ചത് സഞ്ജുവാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച താരങ്ങളിലൊരാളാണ് തിലക് വര്‍മ. അടുത്ത അഞ്ചു- പത്ത് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായി അദ്ദേഹത്തെ കാണാനും സാധിക്കും. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ തിലക് കളിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതാണ്. ചിന്നസ്വാമിയില്‍ ആര്‍സിബിക്കെതിരേ അദ്ദേഹത്തിന്റെ മികച്ച ചില പ്രകടനങ്ങളും കണ്ടു കഴിഞ്ഞു. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായി തിലക് മാറും.

ദക്ഷിണാഫ്രിക്കയുമായുള്ള അവസാന കളിയിലേത് തിലകിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സായിരുന്നില്ല. ഞാന്‍ ഇതു പറയുമ്പോള്‍ തമാശയായി തോന്നുന്നുണ്ടാവും. സെഞ്ച്വറി നേടിയെങ്കിലും കളിയില്‍ പലപ്പോഴും ബാറ്റിലിന്റ മധ്യത്തില്‍ ബോള്‍ കൊള്ളിക്കാന്‍ തിലകിനായിരുന്നില്ല. എന്നിട്ടും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി. ഇതാണ് ക്രിക്കറ്റെന്ന ഗെയിമിന്റെ സൗന്ദര്യം. സ്‌കോര്‍ ബോര്‍ഡില്‍ എന്താണോ കാണിക്കുന്നത് അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ