IND vs SA: അതില്‍നിന്ന് വിട്ടുനില്‍ക്കുന്നത് നല്ലതാണെന്ന് നിങ്ങള്‍ എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്: കെഎല്‍ രാഹുല്‍

സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരായ  ടെസ്റ്റ് മത്സരത്തില്‍ ഗംഭീര സെഞ്ച്വറി നേടി കെഎല്‍ രാഹുല്‍ തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ്. വാക്കാല്‍ പ്രതികാരം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി, തനിക്ക് വേണ്ടി സംസാരിക്കാന്‍ തന്റെ ബാറ്റിനെ അനുവദിക്കുക എന്ന തത്വശാസ്ത്രത്തില്‍ രാഹുല്‍ ഉറച്ചുനിന്നു.

സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പോരാട്ടങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി സംസാരിച്ച കെ എല്‍ രാഹുല്‍ അത് ഒരു കളിക്കാരന്റെ മാനസികാവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം അംഗീകരിച്ചു. നിഷേധാത്മകതയില്‍ നിന്ന് സ്വയം അകന്നുപോകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ താരം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇതേ ആളുകള്‍ തന്നെ അധിക്ഷേപിച്ചിരുന്നു എന്നും പറഞ്ഞു.

ഇത് വ്യക്തമായും ബുദ്ധിമുട്ടാണ്. നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍, നിങ്ങള്‍ ഓരോ ദിവസവും ഓരോ നിമിഷവും വെല്ലുവിളിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയ ഒരു വലിയ സമ്മര്‍ദ്ദമാണ്. ഇന്ന് ഞാന്‍ നൂറ് നേടിയതിനാല്‍ ആളുകള്‍ സ്തുതി പാടുന്നു. മൂന്ന് നാല് മാസം മുമ്പ് ഇതേ ആളുകള്‍ തന്നെ എന്നെ അധിക്ഷേപിക്കുകയായിരുന്നു.

ഇത് ഓരോ വ്യക്തിയെയും ബാധിക്കുന്നു. തങ്ങളെ ഇത് ബാധിക്കില്ല എന്ന് പറഞ്ഞാല്‍ ആരെങ്കിലും പറഞ്ഞാല്‍ അത് ഉറപ്പായും കള്ളമാണ്. സോഷ്യല്‍ മീഡിയയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് നിങ്ങളുടെ ഗെയിമിനും നിങ്ങളുടെ മാനസികാവസ്ഥയ്ക്കും നല്ലതാണെന്ന് നിങ്ങള്‍ എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍