'എനിക്ക് അവനെ വേണ്ട, ആ താരത്തെ മതി..', രഹാനെയെ പുറത്താക്കിയത് രോഹിത്തിന്റെ തീരുമാനം

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഓസ്ട്രേലിയയ്ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പര വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇനി ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത് ദക്ഷിണാഫ്രിക്കയില്‍ പര്യടനമാണ്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരവുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഈ പരമ്പരയ്ക്കുള്ള എല്ലാ ടീമുകളെയും പ്രത്യേക ക്യാപ്റ്റന്‍മാരുടെ കീഴിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അതനുസരിച്ച് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ്. ഏകദിന, ടി20 ടീമുകളില്‍ ഇടംനേടാതിരുന്ന രോഹിത് ശര്‍മയെയും വിരാട് കോഹ്ലിയെയും ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇരവരും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍നിന്ന് ഇടവേള ചോദിച്ചു വാങ്ങിയിരിക്കുകയാണ്.

അതേസമയം, വെറ്ററന്‍ താരങ്ങളായ പൂജാരയെയും രഹാനെയെയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. ഇത് വലിയ അമ്പരപ്പാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കാരണം ടെസ്റ്റ് ടീമിന്‍രെ വൈസ് ക്യാപ്റ്റനും രോഹിത്തിന്റെ അസാന്നിധ്യത്തില്‍ പലപ്പോഴും നായകനുമായിരുന്നു രഹാനെ.

രോഹിത് എടുത്ത സുപ്രധാന തീരുമാനമാണ് രഹാനെയെ ഇന്ത്യന് ടീമില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണംമെന്നാണ് പുറത്തുവരുന്ന വിവരം. ടെസ്റ്റ് ടീമില്‍ നിന്ന് രഹാനെയെ ഒഴിവാക്കി പകരം ശ്രേയസ് അയ്യറെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന രഹാനെ മാറ്റിനിര്‍ത്തപ്പെട്ട് പകരം ശ്രേയസ് എത്തുന്നത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത