IND vs SA: വിക്കറ്റോ വിളിച്ചില്ല, പിന്നാലെ റിവ്യുവും അനുവദിക്കാതെ അമ്പയര്‍, കാരണം ഇതാണ്

രണ്ടാം ടി20യിലെ അഞ്ച് വിക്കറ്റ് തോല്‍വിയ്ക്ക് ശേഷം, ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 106 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പയില്‍ സമിനല പിടിച്ചു. ദക്ഷിണാഫ്രിക്കയിലെ ടി20യില്‍ തങ്ങളുടെ മിന്നുന്ന റെക്കോര്‍ഡ് അതേപടി തുടരുന്ന ഇന്ത്യന്‍ ടീമിനായി സൂര്യകുമാര്‍ യാദവും കുല്‍ദീപ് യാദവും തിളങ്ങി.

ഇന്ത്യന്‍ ജോഡികളുടെ അവിശ്വസനീയമായ പ്രകടനത്തിന് പുറമെ, കളിയുടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ടീമിന് ഡിആര്‍എസ് ലഭ്യമല്ലാത്തതും വാര്‍ത്തകളില്‍ ഇടം നേടി. രവീന്ദ്ര ജഡേജയ്ക്കെതിരെ ഇന്നിംഗ്സിന്റെ ഒമ്പതാം ഓവറില്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് മില്ലറിനാണ് ലൈഫ്ലൈന്‍ ലഭിച്ചത്.

ഓവറിലെ നാലാം പന്തില്‍ മില്ലറുടെ ബാറ്റില്‍ ഉരസി പാഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ സുരക്ഷിതമായി പിടിച്ചെടുത്തു. ഇന്ത്യന്‍ ടീം അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നോട്ടൗട്ട് സിഗ്‌നലില്‍ തല കുലുക്കി. റിവ്യൂവിന് പോകാന്‍ ജഡേജ ശ്രമിച്ചെങ്കിലും അമ്പയര്‍ ഡിആര്‍എസ് അനുവദിച്ചില്ല.

സാങ്കേതിക തകരാര്‍ മൂലം ഡിആര്‍എസ് മുടങ്ങിയതാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. എന്നിരുന്നാലും കുറച്ച് ഓവറുകള്‍ക്ക് ശേഷം ഡിആര്‍എസ് പുനഃസ്ഥാപിച്ചു. പക്ഷേ ഉറപ്പായ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്