ടീമില്‍ ഏറെ ചര്‍ച്ചയായത് ആ രണ്ട് ഇന്ത്യന്‍ താരങ്ങളെ കുറിച്ച്, വെളിപ്പെടുത്തി ബാവുമ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകുകയാണ്. ഈ അവസരത്തില്‍ തങ്ങള്‍ ഏറെ ഭയപ്പെടുന്ന രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെമ്പ ബാവുമ. യുസ്വേന്ദ്ര ചാഹല്‍-കുല്‍ദീപ് യാദവ് സ്പിന്‍ ജോഡികളെ ദക്ഷിണാഫ്രിക്കന്‍ ടീം ഭയപ്പെടുന്നുവെന്നും പലപ്പോഴും ടീം മീറ്റിംഗുകളില്‍ ബാറ്റ്‌സ്മാന്‍ അവരെ എങ്ങനെ നേരിടണമെന്ന് ചര്‍ച്ച ചെയ്യാറുണ്ടെന്നും ബാവുമ വെളിപ്പെടുത്തി.

‘ഞങ്ങള്‍ അവര്‍ക്കെതിരെ കുല്‍ച സഖ്യത്തിനെതിരെ രണ്ട് തവണ കളിച്ചിട്ടുണ്ട്. ഇത്തവണ ഞങ്ങള്‍ക്ക് മികച്ച ധാരണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ടീം മീറ്റിംഗുകളില്‍ ഞങ്ങളുടെ താരങ്ങള്‍ അവരെക്കുറിച്ച് വ്യക്തിഗതമായി സംസാരിക്കുന്നു, എങ്ങനെ അവരെ നേരിടണമെന്ന് ചര്‍ച്ച ചെയ്യുന്നു.’

‘യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം, മുതിര്‍ന്നവര്‍ പങ്കിടുന്ന അറിവും അത് അവര്‍ എങ്ങനെ എടുക്കുന്നു എന്നുള്ളതും വളരെ പ്രധാനമാണ്. കഴിഞ്ഞ 18 മാസത്തോളമായി ഞങ്ങള്‍ സ്ലോ ബൗളിംഗ് കളിച്ച രീതി, ഒരു ഗ്രൂപ്പെന്ന നിലയില്‍, ഇത്തവണ ഇന്ത്യയില്‍ സ്പിന്‍ ബോളിംഗിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വളരെയധികം ഉറപ്പും ആത്മവിശ്വാസവും നല്‍കുന്നു’ ബാവുമ പറഞ്ഞു.

ജൂണ്‍ 9 ന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തോടെയാണ് അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ക്കുള്ള 18 അംഗ ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ