ദക്ഷിണാഫ്രിക്കയിലെ പിച്ച് കണ്ട് ഭയന്ന് ശ്രേയസ്; ഒരു വരിയില്‍ പരിഹാരമോതി ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഈ മാസം 26 മുതല്‍ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ നടക്കാനിരിക്കെ പിച്ചിലെ പച്ചപ്പ് കണ്ട് ഞെട്ടി ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോയിലാണ് പിച്ചിലെ പച്ചപ്പിനെക്കുറിച്ചുള്ള ആശങ്ക ശ്രേയസ് പങ്കുവെച്ചത്.

‘പിച്ചില്‍ ഒരുപാട് പുല്ലുണ്ട്. ഇവിടെ ബാറ്റ് ചെയ്യുകയെന്നത് ബാറ്ററെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും.’ എന്നായിരുന്നു ശ്രേയസിന്റെ വാക്കുകള്‍. താരത്തിന്റെ ഈ പരിഭവത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്് നല്‍കിയ ഉപദേശം ഒരു വരി മാത്രമായിരുന്നു. ‘നല്ല തീവ്രതയോടെ നിലവാരമുള്ള പരിശീലനംം നടത്തൂ’ എന്നാണ് അദ്ദേഹം ടീമിനോടു ആവശ്യപ്പെട്ടത്.

ശ്രേയസിന്റെ കരിയറിലെ ആദ്യത്തെ വിദേശ ടെസ്റ്റ് പരമ്പര കൂടിയാണിത്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയിലായിരുന്നു ശ്രേയസിന്റെ അരങ്ങേറ്റം. കാണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാമിന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ശ്രേയസ് തിളങ്ങിയിരുന്നു.

സെഞ്ചൂറിയനിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കു ടെസ്റ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണുള്ളത്. ഇവിടെ ഇതുവരെ കളിച്ചിട്ടുള്ള 26 ടെസ്റ്റുകളില്‍ 21ലും അവര്‍ വിജയിച്ചിട്ടുണ്ട്. മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയ അവര്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. 2014 ല്‍ ഓസീസിനെതിരെയാണ് അവസാനമായി ദക്ഷിണാഫ്രിക്ക ഇവിടെ തോറ്റത്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...