'ഇതാണ് വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി ബ്രാന്‍ഡ്'; രണ്ടാം ടെസ്റ്റിലെ ആ നീക്കത്തെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്

ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ മാര്‍ക്കോ യാന്‍സണ്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയതിനു പിന്നാലെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പന്തേല്‍പ്പിച്ച കോഹ്‌ലിയുടെ തീരുമാനത്തെയാണ് പൃഥ്വിരാജ് പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രശംസ.

‘ജൊഹാന്നാസ്ബര്‍ഗ് ടെസ്റ്റ് ഡ്രസിംഗ് റൂമില്‍ വച്ച് കണ്ട ശേഷം ഇപ്പോള്‍ മാര്‍ക്കോ യാന്‍സണ്‍ ക്രീസിലെത്തിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കു ബോള്‍ എറിഞ്ഞുകൊടുത്തു, ഇതാണ് വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി ബ്രാന്‍ഡ്! ശരിയായ ക്രിക്കറ്റ് ബോക്സ് ഓഫീസ്’ എന്നാണ് പൃഥ്വിരാജ് തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചത്.

നേരത്തേ ജൊഹാന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ബുംറയും യാന്‍സണും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. അന്നു അംപയര്‍ പിടിച്ചുമാറ്റിയതോടെയാണ് പ്രശ്നം അവസാനിച്ചത്. ഈ ടെസ്റ്റില്‍ പക്ഷെ കോഹ്‌ലി പരിക്കു കാരണം കളിച്ചിരുന്നില്ല. എങ്കിലും ഡ്രസിംഗ് റൂമില്‍ ഇരുന്ന് എല്ലാ സംഭവവികാസങ്ങളും കാണുന്നുണ്ടായിരുന്നു.

കേപ്ടൗണ്‍ ടെസ്റ്റില്‍ നായകസസ്ഥാനത്തേക്കു തിരിച്ചെത്തിയപ്പോള്‍ ഈ സംഭവത്തിന് കണക്ക് തീര്‍ക്കാന്‍ കോഹ്‌ലി ബുംറയ്ക്കു അവസരമൊരുക്കുകയായിരുന്നു. യാന്‍സണിന്‍റെ ലെഫ് സ്റ്റംപ് പിഴുതാണ് ബുംറ കലിപ്പടക്കിയത്. ഇതിനെയാണ് ട്വിറ്ററിലൂടെ പൃഥ്വിരാജ് അഭിനന്ദിച്ചത്.

Latest Stories

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബന്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി