'കോമണ്‍സെന്‍സ് അത്ര കോമണല്ലെന്നാണല്ലോ പറയാറ്'; കോഹ്‌ലിയുടെ പുറത്താകലില്‍ വസീം ജാഫര്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ വിവാദപരമായി ഔട്ട് അനുവദിച്ച അംപയര്‍മാര്‍ക്കെതിരെ മുന്‍ താരം വസിം ജാഫര്‍. കോമണ്‍ സെന്‍സ് അത്ര കോമണല്ലെന്നാണല്ലോ പറയാറ് എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള താരത്തിന്റെ പരിഹാസം.

‘ആദ്യം ബാറ്റില്‍ത്തന്നെയാണ് പന്തു തട്ടിയതെന്നാണ് എന്റെ അഭിപ്രായം. അത്തരമൊരു തീരുമാനത്തിലെത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, സാമാന്യ ബോധം ഉപയോഗിക്കേണ്ടിയിരുന്ന ഒരു സന്ദര്‍ഭമാണ് ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, കോമണ്‍ സെന്‍സ് അത്ര കോമണല്ലെന്നാണല്ലോ പറയാറ്. വിരാട് കോലിയോടു സഹതാപം തോന്നുന്നു.’  #Unlucky #INDvNZ എന്നീ ഹാഷ്ടാഗുകള്‍ സഹിതം വസിം ജാഫര്‍ കുറിച്ചു.

ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേലിന്റെ ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചേതേശ്വര്‍ പുജാര പുറത്തായ ശേഷം ക്രീസിലെത്തിയ കോഹ്ലിക്കെതിരെ ഓവറിന്റെ അവസാന പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യൂ അപ്പീല്‍ ഉയര്‍ന്നു. അജാസിന്റെ പന്ത് ഫ്രണ്ട്ഫൂട്ടില്‍ പ്രതിരോധിച്ച കോഹ്ലിക്ക് പിഴച്ചു. ബീറ്റ് ആയ പന്ത് പാഡില്‍ കൊണ്ടു. ഫീല്‍ഡ് അമ്പയര്‍ കോഹ്ലി ഔട്ടാണെന്ന് വിധിച്ചു. ഇന്ത്യന്‍ നായകന്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്തു.

കോഹ്ലിയുടെ ബാറ്റിലും പാഡിലും ഏറെക്കുറെ ഒരേ സമയത്ത് പന്ത് സ്പര്‍ശിച്ചെന്ന് റീ പ്ലേയില്‍ വ്യക്തമായിരുന്നു. ബാറ്റിലാണോ പാഡിലാണോ ആദ്യം കൊണ്ടതെന്ന സംശയം ശക്തമായി. വീഡിയോ റീപ്ലേ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ പന്ത് കോഹ്ലിയുടെ ബാറ്റിലാണ് ആദ്യം കൊണ്ടതെന്ന് വ്യക്തമായി ഉറപ്പിക്കാവുന്ന തെളിവില്ലെന്ന് പറഞ്ഞ് ഔട്ട് വിധിച്ചു. ലൈനില്‍ പിച്ച് ചെയ്ത പന്ത് സ്റ്റമ്പിലേക്കാണ് പോയത്. എന്നാല്‍ തേര്‍ഡ് അമ്പയറുടെ തീരുമാനം കോഹ്ലിയെ തൃപ്തിപ്പെടുത്തിയില്ല.

പവലിയനിലേക്ക് പോകുന്നതിന് മുമ്പ് കോഹ്ലി അമ്പയറോട് എന്തോ പറയുന്നുണ്ടായിരുന്നു. ക്ഷുഭിതനായ കോഹ്ലി ബൗണ്ടറി റോപ്പില്‍ ബാറ്റു കൊണ്ട് പ്രഹരിച്ച് ചവിട്ടിമെതിച്ചാണ് ഗ്രൗണ്ട് വിട്ടത്. ഡ്രസിംഗ് റൂമില്‍ എത്തിയശേഷവും കോഹ്ലി അസ്വസ്ഥ പ്രകടിപ്പിച്ചു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്