ഇതുവരെ സ്മൂത്തായി ഒരു ടെൻഷനും ഇല്ലാതെ യാത്ര നടത്തിയ ഇന്ത്യൻ ടീമിന് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് കിട്ടിയിരിക്കുന്നത് വമ്പൻ പരീക്ഷണം. ദുബായിൽ ന്യൂസീലാൻഡിനെതിരെ നടക്കുന്ന പോരാട്ടത്തിലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗിൽ വമ്പൻ തകർച്ച കിട്ടിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 38 – 3 എന്ന നിലയിൽ നിൽക്കുന്ന ഇന്ത്യക്ക് ഇനി പ്രതീക്ഷ മിഡിൽ ഓർഡറിൽ മാത്രമാണ്.
ടോസ് നഷ്ടപെട്ടതൊന്നും കുഴപ്പമില്ല എന്നും തന്റെ ആഗ്രഹവും ആദ്യം ബാറ്റ് ചെയ്യുക എന്നതായിരുന്നു എന്ന് രോഹിത് ശർമ്മ പറഞ്ഞെങ്കിലും ആ പ്രകടനമൊന്നും കളത്തിൽ കാണാൻ പറ്റിയില്ല. ഏകദിനത്തിൽ സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തി നിലവിൽ ലോക ഒന്നാം റാങ്കിൽ നിൽക്കുന്ന ഗില്ലിന്റെ (2 ) വിക്കറ്റാണ് ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടമായത്. താരത്തെ മാറ്റ് ഹെൻറിയാണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്.
ഇതിനിടയിൽ 1 ബൗണ്ടറിയും 1 സിക്സക്കുമൊക്കെ നേടി വലിയ സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ച രോഹിത്തിനെ( 15 ) മടക്കി ജാമിസൻ ഇന്ത്യയെ ഞെട്ടിച്ചു. രോഹിത്തിന്റെ അലക്ഷ്യമായ ഷോട്ട് മിഡ് വിക്കറ്റിൽ വിൽ യങ്ങിന്റെ ക്യാച്ചിൽ കലാശിക്കുക ആയിരുന്നു. അതോടെ കുഴങ്ങിയ ഇന്ത്യക്ക് അടുത്ത പ്രഹരവും പെട്ടെന്ന് തന്നെ കിട്ടി.
കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ കോഹ്‌ലി (11 ) രണ്ട് ബൗണ്ടറികൾ ഒകെ നേടിയെങ്കിലും താരത്തിന് ആവേശം കൂടി പോയി. ബാക്ക് വേർഡ് പോയിന്റിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ഗ്ലെൻ ഫിലിപ്സിന്റെ പറന്നുള്ള ഡോൾഫിൻ ക്യാച്ചിന് ഒടുവിലാണ് കോഹ്‌ലി മടങ്ങിയത്. ഹെൻറിയാണ് കോഹ്‌ലിയുടെ വിക്കറ്റ് നേടിയത്. എന്തായാലും കോഹ്‍ലിയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ക്യാച്ച് ആയിരുന്നു ഗ്ലെൻ എടുത്തത് എന്ന് പറയാം.
എന്തായാലും നിലവിൽ ക്രീസിൽ നിൽക്കുന്ന അക്‌സർ പട്ടേൽ- ശ്രേയസ് അയ്യർ കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
https://x.com/CricCrazyJohns/status/1896131608882868247/photo/1
https://x.com/CricCrazyJohns/status/1896132452596506875