IND VS ENG: ഏത് മൂഡ് സെഞ്ച്വറി മൂഡ്; ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ വീണ്ടും തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. 238 പന്തിൽ നിന്നായി 103 റൺസെടുത്ത് പുറത്തായി. ഇതോടെ പരമ്പരയിൽ നാലാം തവണയാണ് താരം സെഞ്ചുറി നേടുന്നത്. നാലാം ദിവസം തന്നെ കളി ജയിക്കണമെന്ന് ആതിഥേയർ ചിന്തിച്ചിരുന്നെകിലും. കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും ചെറുത്തുനിന്നപ്പോൾ ഇം​ഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റി.

മത്സരം സമനിലയിൽ കലാശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് നാലാം ദിവസം വരെ നീണ്ടു നിന്നതോടെ ഇരു ടീമുകളും സമനില ഉറപ്പിച്ചു. എന്നാൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ആദ്യ രണ്ട് വിക്കറ്റുകൾ പോയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. അവിടെ നിന്നാണ് കെ എൽ രാഹുൽ ശുഭ്മാൻ ഗിൽ സഖ്യം ടീമിനെ കരകയറ്റിയത്‌.

പരമ്പര സമനിലയിൽ പിടിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റ് മത്സരവും മൂന്നാം ടെസ്റ്റ് മത്സരവും കൈവിട്ട് പോയത് ഇന്ത്യക്ക് ക്ഷീണമായി. നിലവിലെ ഇന്ത്യൻ ബോളർമാരുടെ പ്രകടനത്തിൽ വൻ ആരാധക രോഷമാണ് ഉയർന്നു വരുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ

Latest Stories

ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ്; ഇരുട്ടിലാകുന്ന നേരം യുഎസ് സൈനികരെ വേട്ടയാടുമെന്ന് ലാരിജാനി

സഞ്ജുവിനോടുള്ള ദേഷ്യം മാറാതെ ശുഭ്മൻ ഗിൽ; ടി-20 ലോകകപ്പ് ചിത്രത്തിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കി

മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സഞ്ജുവിന് കൊടുക്കരുതായിരുന്നു'; തുറന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്‌സ്

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ