ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി. 193 റൺസ് മറികടക്കാൻ ബാറ്റ് വീശിയ ഇന്ത്യക്ക് 58 റൺസിന് നാല് വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനം അവസാനിച്ചപ്പോൾ വിജയിക്കാൻ ഇന്ത്യക്ക് ഇനിയും 135 റൺസ് കൂടെ വേണം.
ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ട താരമായിരുന്നു കരുൺ നായർ. രോഹിത് ശര്മയുടെയും വിരാട് കൊഹ്ലിയുടെയും അഭാവം താരം നികത്തും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് തെറ്റ് പറ്റി. രണ്ടാം ഇന്നിങ്സിൽ കരുൺ 33 പന്തിൽ നിന്നായി ഒരു ഫോർ അടക്കം 14 റൺസായിരുന്നു നേടിയത്.
ഇതോടെ താരത്തിന് നേരെ രൂക്ഷ വിമർശനവുമായി ഒരുപാട് താരങ്ങളും ആരാധകരും രംഗത്ത് എത്തി. ആദ്യ ഇന്നിങ്സിൽ 40 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തിയത് മാത്രമായിരുന്നു ടീമിന് ഗുണമുണ്ടായ ഇന്നിങ്‌സ്. എന്നാൽ താരം ഇതിനു മുൻപ് നടന്ന ടെസ്റ്റ് മത്സരങ്ങളിലും ഫ്ലോപ്പായിരുന്നു. അടുത്ത ടെസ്റ്റിൽ കരുൺ നായർ ടീമിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.