ബെര്‍മിങ്ഹാമിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 244 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 407 ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. ബോളിങ്ങിൽ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജ് ആകാശ് ദീപ് സഖ്യം നടത്തിയത്. സിറാജ് 6 വിക്കറ്റുകളും, ആകാശ് ദീപ് നാല് വിക്കറ്റുകളും നേടി.
ഇംഗ്ലണ്ടിനായി ബാറ്റിംഗിൽ ഹാരി ഭ്രൂക്ക് (158) ജാമി സ്മിത്ത് (184) മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യക്ക് മേൽ ലീഡ് സ്കോർ ഉയർത്താൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നിലവിൽ 64 ഒന്ന് എന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപിച്ചത്. 28 റൺസുമായി ഓപണർ യശസ്‌വി ജയ്‌സ്വാൾ പുറത്തായി.
നിലവിൽ ക്രീസിൽ നില്കുന്നത് കെ എൽ രാഹുൽ (28*), കരുൺ നായർ (7*) സഖ്യമാണ്. രണ്ടാം ടെസ്റ്റ് കരുൺ നായരേ സംബന്ധിച്ചടുത്തോളം വളരെ നിർണായകമാണ്. ആദ്യ ടെസ്റ്റിൽ ഫ്ലോപ്പായ താരം രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 31 റൺസ് നേടിയിരുന്നു. താരത്തിന്റെ ബാറ്റിൽ നിന്ന് ഉയർന്ന സ്കോർ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.