ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.
ആദ്യ ടെസ്റ്റിൽ മോശമായ പ്രകടനം കാഴ്ച വെച്ച താരമായിരുന്നു ഓൾ റൗണ്ടർ ശ്രദുൽ താക്കൂർ. ബാറ്റിംഗിലും ബോളിങ്ങിലും താരത്തിന് ടീമിനായി അധികം സംഭാവനകൾ ചെയ്യാൻ സാധിച്ചില്ല. അടുത്ത ടെസ്റ്റ് മത്സരത്തിൽ താരത്തിന് പകരം അഡിഷണൽ സ്പിന്നറിനെ കൊണ്ട് വരണമെന്നാണ് പല മുൻ താരങ്ങളുടെയും അഭിപ്രായം.
ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയ ഷർദുൽ താക്കൂറിനു പകരം, സ്പിന്നറായ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ഇംഗ്ലണ്ട് മുൻ താരം മോണ്ടി പനേസറും രംഗത്തെത്തി. എന്നാൽ അടുത്ത ടെസ്റ്റിൽ ടീമിൽ അഴിച്ച് പണിക്കുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ കുൽദീപിനു അവസരം ലഭിച്ചേക്കും.