ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 425/4 എന്ന നിലയിൽ കളി അവസാനിപ്പിച്ചു. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ സെഞ്ചുറി നേടി. കൂടാതെ ഓപണർ കെ എൽ രാഹുൽ അർദ്ധ സെഞ്ചുറി നേടി.
ഗിൽ രാഹുൽ സഖ്യത്തിന്റെ പ്രകടനം കൂടാതെ ടീമിനെ മുന്നോട്ട് നയിച്ച പാർട്ണർഷിപ്പായിരുന്നു ജഡേജ സുന്ദർ സഖ്യത്തിന്റെത്. ജഡേജ 107 റൺസും സുന്ദർ 101 റൺസും നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബോളിങ് പ്രകടനം നടത്തിയ താരമാണ് ജോഫ്രാ ആർച്ചർ. എന്നാൽ അടുത്ത മത്സരത്തിൽ താരത്തിനെ ഇറക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ സ്റ്റുവർട്ട് ബ്രോഡ്.
ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന ആര്‍ച്ചര്‍ നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് ആര്‍ച്ചര്‍ നേടിയത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ കളിക്കാന്‍ ആര്‍ച്ചറിന് സാധിക്കില്ലെന്നും താരത്തിന്റെ ജോലി ഭാരം കുറക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനും പരിശീലകന്‍ ബ്രണ്ടന്‍ മക്കെല്ലത്തോടും ആവശ്യപ്പെടുന്നത്. ഇനിയും നാല് വര്‍ഷം കൂടി ആര്‍ച്ചറിനെ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നും അഞ്ചാം ടെസ്റ്റില്‍ ആർച്ചറിന് വിശ്രമം അനുവദിക്കണമെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.