IND VS ENG: ഇംഗ്ലണ്ടിന് ഇന്ത്യയുടെ വക എട്ടിന്റെ പണി; വിശദീകരണവുമായി എ ബി ഡിവില്ലിയേഴ്സ്; സംഭവം ഇങ്ങനെ

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് ഇന്ത്യയായിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിലെ താരങ്ങളുടെ മോശമായ ബോളിങ് പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്.

അടുത്ത ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറ കളിച്ചേക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ. താരത്തിന്റെ അഭാവം ഇംഗ്ലണ്ട് സ്‌ക്വാഡിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. എന്നാൽ ബുംറ സർപ്രൈസായി ടീമിൽ ഇടം നേടിയേക്കാം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എ ബി ഡിവില്യേഴ്‌സ്.

എ ബി ഡിവില്ലിയേഴ്സ് പറയുന്നത് ഇങ്ങനെ:

” അനുഭവ സമ്പത്ത് കുറഞ്ഞ ബോളിങ് നിരയാണ് ഇന്ത്യയുടേത്. ഈ സാഹചര്യത്തിൽ ജസ്പ്രീത് ബുംറയ്ക്ക് എല്ലാ ടെസ്റ്റ് മത്സരങ്ങളിലും കളിക്കാനാവില്ല എന്നത് നിർഭാഗ്യകരമാണ്. മാധ്യമങ്ങളെല്ലാം ഇക്കാര്യം പറയുന്നുണ്ട്. ഒരുപക്ഷേ ഇതെല്ലാം ഒരു സർപ്രൈസിന്റെ ഭാഗമാവാനും സാധ്യതയുണ്ട്”

എ ബി ഡിവില്ലിയേഴ്സ് തുടർന്നു:

” ബുംറയ്ക്ക് വിശ്രമം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് ഇന്ത്യ പറയുന്നത്. എന്നാൽ ബുംറ ചിലപ്പോള്‍ അഞ്ച് ടെസ്റ്റുകളും കളിച്ചേക്കും. അടുത്ത മത്സരത്തില്‍ ഇം​ഗ്ലണ്ട് ബുംറയില്ലാത്ത ഇന്ത്യയെ നേരിടുന്നതിനെ കുറിച്ചായിരിക്കും ആലോചിക്കുക. അവരുടെ ഗെയിം പ്ലാനുകളും അങ്ങനെത്തന്നെയാവും. അവിടെയായിരിക്കും ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം” എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്