IND vs ENG: “നിങ്ങളുടെ വിക്കറ്റിന് വില കൽപ്പിക്കണമെന്ന് ആ രണ്ട് കളിക്കാർ കാണിച്ചുതന്നു”: യുവ ഇന്ത്യൻ ബാറ്റർമാർ അവരെ കണ്ടു പഠിക്കണമെന്ന് ഇതിഹാസം

മൂന്നാം ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് 193 റൺസ് എന്ന വിജയലക്ഷ്യം വെച്ചു. എന്നാൽ സന്ദർശകർക്ക് 22 റൺസിന്റെ പരാജയം നേരിടേണ്ടി വന്നു. ബാറ്റിംഗ് തകർച്ച അഞ്ച് മത്സര പരമ്പരയിൽ 2-1 എന്ന ലീഡ് നേടാനുള്ള ടീമിന്റെ സാധ്യതകളെ തകർത്തു. മത്സരങ്ങളിൽ ഇന്ത്യ ആധിപത്യം പുലർത്തിയിരുന്നു, പക്ഷേ ബാറ്റിംഗ് പരാജയങ്ങൾ ആ നേട്ടം നഷ്ടപ്പെടുത്തി. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 387 റൺസ് നേടി, കെ.എൽ. രാഹുലും (100) ഋഷഭ് പന്തും (74) സെഞ്ച്വറി കൂട്ടുകെട്ട് കെട്ടിപ്പടുത്തപ്പോൾ ഇന്ത്യ ശക്തമായിരുന്നു.

എന്നിരുന്നാലും, വിക്കറ്റ് കീപ്പറുടെ അനാവശ്യ റണ്ണൗട്ട് ഇന്ത്യയെ 387 റൺസിൽ ഒതുക്കി. രണ്ടാം ഇന്നിംഗ്സിൽ ബെൻ സ്റ്റോക്‌സിന്റെ ടീം 192 റൺസ് നേടി. ഇവി‌ടെ ഇന്ത്യയെ ഫേവറിറ്റുകളായി കണക്കാക്കി. എന്നാൽ വീണ്ടും ബാറ്റിംഗ് തകർച്ചയുണ്ടായി, ശുഭ്മാൻ ഗില്ലിന്റെ ടീം 170 റൺസിന് ഓൾഔട്ടായി.

ബാറ്റർമാർക്ക് അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ യുവതാരങ്ങളോട് ഏറ്റവും സ്ഥിരതയുള്ള പ്രകടനക്കാരായ രാഹുലിൽ നിന്നും രവീന്ദ്ര ജഡേജയിൽ നിന്നും പഠിക്കണമെന്ന് പറഞ്ഞു. രണ്ടാം ഇന്നിം​ഗ്സിൽ ജഡേജ 61 റൺസുമായി പുറത്താകാതെ നിന്നിരുന്നു.

‘യുവ ബാറ്റർമാർ കെ എൽ രാഹുലിൽ നിന്നും രവീന്ദ്ര ജഡേജയിൽ നിന്നും പഠിക്കണം. ഡ്രസ്സിംഗ് റൂമിലെ അവരുടെ അനുഭവം വളരെ വിലപ്പെട്ടതാണ് “, അദ്ദേഹം സോണി സ്പോർട്സിൽ പറഞ്ഞു.

“ചിലപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഷോട്ട് കളിക്കാനുള്ള ത്വര നിയന്ത്രിക്കേണ്ടിവരും. നിങ്ങളുടെ വിക്കറ്റിനെ നിങ്ങൾ വിലമതിക്കണമെന്ന് രണ്ട് മുതിർന്ന കളിക്കാരും ഒരിക്കൽ കൂടി തെളിയിച്ചു “, അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്