IND vs ENG: ഇംഗ്ലണ്ടിനെതിരെ എന്തുകൊണ്ട് സ്പിൻ സൗഹൃദ പിച്ചുകൾ തിരഞ്ഞെടുത്തില്ല?; വെളിപ്പെടുത്തി കുല്‍ദീപ് യാദവ്

ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ സ്പിന്‍-ഫ്രണ്ട്‌ലി ട്രാക്കുകള്‍ തിരഞ്ഞെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍ പോലും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പാടുപെട്ടുന്നത് കാണാനായി. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ എന്തുകൊണ്ട് സ്പിന്നിന് അനുകൂലമായ പിച്ചുകള്‍ തിരഞ്ഞെടുത്തില്ല എന്നതിനോട് പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്.

എനിക്ക് അതില്‍ ഒരു ഐഡിയയുമില്ല. റാങ്ക് ടേണറുകളില്‍ ഞാന്‍ കളിച്ചിട്ടില്ല. നാട്ടിലെ അവസാന പരമ്പരയില്‍ ഞാന്‍ കളിച്ചിരുന്നില്ല. അതിനാല്‍, നമ്മുടെ സമീപനമോ ചിന്തയോ എന്തായിരിക്കുമെന്ന് എനിക്കറിയില്ല. ഇത് അടിസ്ഥാനപരമായി ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. നിങ്ങള്‍ എല്ലാവരും നല്ല ക്രിക്കറ്റ് കാണാന്‍ ആഗ്രഹിക്കുന്നു. നല്ല ക്രിക്കറ്റിന് അത് പ്രധാനമാണ്- കുല്‍ദീപ് പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമാണ് കുല്‍ദീപ് യാദവ്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹം കളിച്ചിരുന്നില്ല. വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റില്‍ താരത്തെ തിരഞ്ഞെടുത്തു. ആദ്യ ഇന്നിംഗ്സില്‍ 3 വിക്കറ്റ് നേട്ടത്തോടെ മത്സരത്തില്‍ 4 വിക്കറ്റ് താരത്തിന് നേടാനായി. രണ്ടാം ഇന്നിംഗ്സില്‍ ചൈനാമാന്‍ സ്പിന്നര്‍ സാക്ക് ക്രാളിയുടെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി. 399 റണ്‍സ് പിന്തുടരാന്‍ ഇംഗ്ലണ്ട് ശ്രമിച്ചപ്പോള്‍ ക്രാളി തന്റെ 73 റണ്‍സുമായി ഒരു വലിയ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു.

എന്നിരുന്നാലും, പേസര്‍ ജസ്പ്രീത് ബുംറ തന്റെ പേസ് ആക്രമണത്തിലൂടെ വിറച്ചു. 10.67 ശരാശരിയില്‍ 15 വിക്കറ്റുകളുമായി ബുംറയാണ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. കഴിഞ്ഞ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി 9 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'