പിച്ച് മോശമെന്ന് മൈക്കല്‍ വോണ്‍; ജയിച്ചപ്പോള്‍ ഈ പരാതി ഇല്ലായിരുന്നല്ലോ എന്ന് ഷെയ്ന്‍ വോണ്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ വേദിയായ ചെന്നൈയിലെ പിച്ചിനെ ചൊല്ലി കൊമ്പുകോര്‍ത്ത് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണും ഓസ്ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും. ചെന്നൈയിലെ പിച്ച് മോശമാണെന്ന മൈക്കല്‍ വോണിന്റെ വിമര്‍ശനമാണ് കൊമ്പുകോര്‍ക്കലിന് വഴിവെച്ചത്.

“കമോണ്‍ കൂട്ടുകാരാ, ആദ്യ ടെസ്റ്റിന്റെ അവസാനദിവസങ്ങളില്‍ പിച്ച് വളരെയധികം മാറിപ്പോയിരുന്നു. ഇന്ത്യക്കു ആദ്യ ടെസ്റ്റില്‍ ജയിക്കാന്‍ ഒരു അവസരവുമില്ലാതിരുന്നപ്പോള്‍ ആരും പിച്ചിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ ടെസ്റ്റില്‍ ആദ്യ ബോള്‍ മുതല്‍ ഇരുടീമുകള്‍ക്കും തുല്യസാദ്ധ്യതയാണ്.”

Image result for Warne shuts up Vaughan

“ഇംഗ്ലണ്ടിന്റെ ബോളിംഗ് മോശമായിരുന്നു. രോഹിത്, രഹാനെ, പന്ത് എന്നിവര്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു കാണിച്ചു തരികയും ചെയ്തു. ബാറ്റും ബോളും തമ്മിലുള്ള ബാലന്‍സായിട്ടുള്ള പോരാട്ടം കാണാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്” ഷെയ്ന്‍ വോണ്‍ പറഞ്ഞു.

ഇന്ത്യ ദയനീയമായി പരാജയപ്പെട്ട ആദ്യ ടെസ്റ്റ് നടന്ന അതേ സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരവും നടക്കുന്നത്. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മേല്‍ക്കെ നേടിയെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമാണ്. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 400 റണ്‍സിന് മേല്‍ ലീഡുണ്ട്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ