ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി. 193 റൺസ് മറികടക്കാൻ ബാറ്റ് വീശിയ ഇന്ത്യക്ക് 58 റൺസിന് നാല് വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനം അവസാനിച്ചപ്പോൾ വിജയിക്കാൻ ഇന്ത്യക്ക് ഇനിയും 135 റൺസ് കൂടെ വേണം.
ലോർഡ്‌സിൽ നടക്കുന്ന മത്സരത്തിൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകണമെങ്കിൽ ബാറ്റ്‌സ്മാന്മാർ മികച്ച പാർട്ണർഷിപ്പ് നൽകണം. നിതീഷ് കുമാർ റെഡ്‌ഡി, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ എന്നിവരാണ് ബാറ്റിംഗ് സൈഡിൽ ഉള്ള ടീമിന്റെ ആശ്വാസം. എന്നാൽ ബോളിങ് പിച്ച് ആയത് കൊണ്ട് ഇംഗ്ലണ്ടിന് തന്നെയാണ് വിജയസാധ്യത കൂടുതൽ.
ഇപ്പോഴിതാ അഞ്ചാം ദിനത്തിന് മുന്നേ വമ്പൻ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്. ‘അഞ്ചാം ദിനം ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയുടെ ബാക്കിയുള്ള ആറുവിക്കറ്റുകളും വീഴ്ത്തുമെന്ന്’ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.