'ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല, എനിക്ക് ഒരു ഐഡിയയും ഇല്ല'; റാഞ്ചിയില്‍ സ്റ്റോക്‌സിന് ഞെട്ടല്‍

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് റാഞ്ചിയില്‍ ആരംഭിക്കും. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് മുന്നിലുള്ള ഇന്ത്യ നാലാം മത്സരം ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇറങ്ങുക. അതേ സമയം നാലാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനുറച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക. എന്നാല്‍ നാലാം ടെസ്റ്റിനുള്ള റാഞ്ചി പിച്ച് പോലെ ഒരു പിച്ച് താന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു.

ഇതുപോലൊരു പിച്ച് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. എനിക്ക് ഒരു ഐഡിയയും ലഭിച്ചിട്ടില്ല, അതിനാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഡ്രസിംഗ് റൂമില്‍ നിന്ന് നോക്കിയാല്‍ പിച്ച് പച്ചയും പുല്ലും നിറഞ്ഞതായി കാണപ്പെടുന്നു. എന്നാല്‍ പിച്ചിന് അടുത്ത് പോയാല്‍ അങ്ങനെയല്ല: വളരെ ഇരുണ്ടതും തകര്‍ന്നതും ആയ പിച്ചാണ്. ഒപ്പം കുറച്ച് വിള്ളലുകളും ഉണ്ട്- സ്റ്റോക്‌സ് പറഞ്ഞു.

നാലാം ടെസ്റ്റില്‍ സ്പിന്‍ പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. പിച്ചില്‍ നിരവധി വിള്ളലുകളുണ്ട്. ഇത് ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയും കെഎല്‍ രാഹുലും ഇന്ന് കളിക്കില്ല.

ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. മാര്‍ക്ക് വുഡിന് പകരം ഒലി റോബിന്‍സനെ കളിപ്പിക്കും. ഷൊയ്ബ് ബഷീറും ഇംഗ്ലണ്ടിന്റെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തി.

Latest Stories

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

അവർ മരണത്തിലൂടെ ഒന്നിച്ചു; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍