IND vs ENG: “ബുംറയോ ​ഗംഭീറോ രാഹുലോ ഇക്കാര്യത്തിൽ ഗില്ലിനോട് യോജിക്കില്ല”; ഇന്ത്യൻ നായകന്റെ വിചിത്ര തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ താരം

മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് 544/7 എന്ന നിലയിൽ മികച്ച നിലയിലാണ്. ഇന്ത്യയ്‌ക്കെതിരെ 186 റൺസിന്റെ ലീഡ് അവർക്ക് നിലവിലുണ്ട്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ജയിക്കുന്നതിന് തൊട്ടടുത്താണ് അവർ. മൂന്നാം ​ദിനം ജോ റൂട്ട് 150 റൺസ് നേടി, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനാക്കി.

ഇന്ത്യൻ ബോളർമാർക്ക് കാര്യമായ റോളൊന്നും ഇല്ലായിരുന്നു. എന്നിരുന്നാലും വാഷിംഗ്ടൺ സുന്ദറിന്റെ ലഭ്യത പൂർണ്ണമായി ഉപയോഗിക്കാതിരിക്കാനുള്ള നായകൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. ലോർഡ്‌സ് ടെസ്റ്റിൽ സുന്ദർ നാല് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും, മൂന്ന് സെഷനുകളിലായി അദ്ദേഹത്തിന് ഒരു പന്ത് പോലും ലഭിച്ചില്ല.

മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പ് 69ാം ഓവറിലാണ് വാഷിങ്ടണിന് ആദ്യമായി ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. സുന്ദറിനെ ആക്രമണത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ഗില്ലിന്റെ തീരുമാനം മുൻ താരം സഞ്ജയ് മഞ്ജരേക്കറിന് ഇഷ്ടപ്പെട്ടില്ല.

ഈ തീരുമാനം (വാഷിങ്ടണിനെ മാറ്റി നിര്‍ത്തിയത്) ശുഭ്മന്‍ ഗില്‍ തനിച്ചു തന്നെ എടുത്തതാണെന്നു നമുക്കു അനുമാനിക്കാന്‍ കഴിയുമോ? കരിയറിന്റെ ഈയൊരു ഘട്ടത്തില്‍ അദ്ദേഹത്തിനു ചില നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുമോ?

“ശുഭ്മാൻ ഗിൽ ഒറ്റയ്ക്കാണോ തീരുമാനങ്ങൾ എടുക്കുന്നത്? അതോ ബാറ്ററെന്ന നിലയില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തത് പരിഗണിക്കുമ്പോള്‍ അദ്ദേഹം അതിനു പ്രാപ്തനായെന്നു കരുതി എല്ലാവരും പിന്‍മാറിയിട്ടുണ്ടാവുമോയെന്നും മഞ്ജരേക്കര്‍ സംശയം പ്രകടിപ്പിച്ചു.

“ജസ്പ്രീത് ബുംറയും കെഎൽ രാഹുലും ഈ നീക്കത്തോട് യോജിക്കുമെന്നോ, ഗൗതം ഗംഭീർ വാഷിയെ ഉപയോഗിക്കരുതെന്ന് കരുതുന്നുണ്ടെന്നോ ഞാൻ കരുതുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ