IND VS ENG: ഈഡൻ ഗാർഡൻസിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം; ഇംഗ്ലണ്ടിനെ തകർത്ത് ആദ്യ ജയം

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. യുവ താരം അഭിഷേക് ശർമ്മയുടെ മികവിലാണ് ഇന്ത്യ ആദ്യ മത്സരം വിജയിച്ചത്. 34 പന്തിൽ 8 സിക്സറുകളും, 5 ഫോറും ഉൾപ്പടെ 79 റൺസ് ആണ് അഭിഷേക് അടിച്ചെടുത്തത്. ബാറ്റിംഗിലും ബോളിങ്ങിലും ഇന്ത്യക്കായിരുന്നു പൂർണ ആധിപത്യം.

അഭിഷേകിനൊപ്പം മലയാളി താരമായ സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ച വെച്ചു. താരം 20 പന്തിൽ ഒരു സിക്‌സും, 4 ഫോറും അടക്കം 26 റൺസ് ആണ് താരം അടിച്ചെടുത്തത്. എന്നാൽ സൂര്യ കുമാർ യാദവ് ഗോൾഡൻ ഡക്ക് ആയി പോയത് വൻ വിമർശനത്തിന് കാരണമായിട്ടുണ്ട്. നാളുകൾ ഏറെയായി അദ്ദേഹം ഇപ്പോൾ ഫോം ഔട്ട് ആണ്. അഭിഷേകിന്റെ കൂടെ മികച്ച പാർട്ണർഷിപ്പ് നൽകിയത് തിലക് വർമ്മയാണ്. 16 പന്തിൽ 19 റൺസ് അദ്ദേഹം നേടി. കൂടാതെ ഹാർദിക്‌ പാണ്ട്യയും നാല് പന്തിൽ മൂന്നു റൺസ് നേടി.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 132 റൺസിന്‌ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി ഗംഭീര പ്രകടനം കാഴ്ച വെച്ചു. കൂടാതെ അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ഹാർദിക്‌ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളിങ് യൂണിറ്റ് കൊടുത്തത്.

ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബാറ്റ്ലറിന്റെ ഒറ്റയാൾ പോരാട്ടത്തിനായിരുന്നു ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായത്. 44 പന്തിൽ 2 സിക്സറുകളും 8 ഫോറും അടക്കം 68 റൺസ് അദ്ദേഹം നേടി. ഒപ്പം ഹാരി ബ്രുക് 14 പന്തിൽ 1 സിക്‌സും 2 ഫോറും അടക്കം 17 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ബാക്കിയുള്ള താരങ്ങൾ ആരും തന്നെ രണ്ടക്കം കടന്നില്ല. ബോളിങ്ങിൽ ജോഫ്രെ അർച്ചർ രണ്ട് വിക്കറ്റുകളും, ആദിൽ റഷീദ് ഒരു വിക്കറ്റും നേടി.

Latest Stories

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പി. കെ. ശശി; സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും

കോൺഗ്രസ് 95 സീറ്റുകളിൽ, ലീഗിന് 27; സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി. സതീശൻ