IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‌ലി വിരമിച്ചതിനാൽ, ലക്ഷ്യം പിന്തുടരുമ്പോൾ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിവുള്ള ഒരു കളിക്കാരനെ ഇന്ത്യ കണ്ടെത്തേണ്ടതുണ്ടെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു. ലോർഡ്‌സ് ടെസ്റ്റിന്റെ അവസാന ദിവസം 193 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇന്ത്യ ഇറങ്ങിയപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റനെ നാസർ ഹുസൈൻ “റൺ ചേസുകളുടെ രാജാവ്” എന്ന് വിളിച്ചു.

“വിരാട് കോഹ്‌ലി ഇല്ല, അദ്ദേഹം വിരമിച്ചു, റൺ ചേസുകളുടെ രാജാവായിരുന്നു അദ്ദേഹം. ഇന്ത്യ അവരെ അതിർത്തി കടത്താൻ കഴിവുള്ള പുതിയ ഒരാളെ കണ്ടെത്തേണ്ടതുണ്ട്,” ഹുസൈൻ കമന്ററിയിൽ പറഞ്ഞു.

ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയത്തിന് മുന്നിൽ നിൽക്കുകയാണ്. രണ്ട് വിക്കറ്റ് മാത്രം കൈയിൽ അവശേഷിക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ ഇനി 80 റൺസോളം വേണം.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. 17 റൺസുമായി രവീന്ദ്ര ജഡേജയാണ് ക്രീസിൽ. ഇം​ഗ്ലണ്ടിനെ മറികടക്കാൻ ഇന്ത്യയ്ക്ക് ഇനി 81 റൺസ് കൂടി വേണം.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്